കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെവി കൂട്ടി; യു.എ.ഇയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് അല്‍പം ചെലവ് കൂടും

ലെവി കൂട്ടി; യു.എ.ഇയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് അല്‍പം ചെലവ് കൂടും

  • By Desk
Google Oneindia Malayalam News

അബുദാബി: യു.എ.ഇയിലെ ഇന്ത്യന്‍ സര്‍ക്കാര്‍ മിഷനുകളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് അല്‍പം വില കൂട്ടാന്‍ തീരുമാനം. ഇതനുസരിച്ച് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും അറസ്റ്റേഷനും ചെലവ് കൂടും. ഇതുവരെ ഇന്ത്യക്കാര്‍, വിദേശികള്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ആറു ദിര്‍ഹമായിരുന്നു ലെവി. എന്നാല്‍ ഇനി മുതല്‍ ഇന്ത്യക്കാര്‍ എട്ടും വിദേശികള്‍ 11ഉം ദിര്‍ഹം ലെവിയായി അടയ്‌ക്കേണ്ടി വരും. ഇന്ത്യന്‍ കമ്മ്യൂണിറ്റി വൈല്‍ഫയര്‍ ഫണ്ടില്‍ നിന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിനു വേണ്ട ചെലവ് കണ്ടെത്തുന്നതിന് വേണ്ടിയാണ് ലെവി ഉയര്‍ത്തിയതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സുരി, ദുബയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ അറിയിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി വൈല്‍ഫയര്‍ ഫണ്ടിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് അനുവദിക്കാറില്ല. പകരം യു.എ.ഇയിലെ 27 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഉപയോഗിക്കുന്ന കോണ്‍സുലാര്‍ സേവനങ്ങളില്‍ നിന്ന് ഈടാക്കുന്ന ലെവിയാണ് ക്ഷേമപദ്ധതികള്‍ക്കായി സ്വരൂപിക്കുന്നത്. നിലവില്‍ 24 കോടി രൂപ (13.76 ദശലക്ഷം ദിര്‍ഹം) യാണ് ഫണ്ടിലുള്ളത്. വര്‍ഷങ്ങളായി സ്വരൂപിച്ച തുകയില്‍ ചെലവുകള്‍ കഴിച്ച് ബാക്കിയായ തുകയാണിത്. ഓരോ വര്‍ഷവും എംബസിയില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നുമായി 3 മുതല്‍ 3.5 ദശലക്ഷം വരെ ദിര്‍ഹം ലെവി ഇനത്തില്‍ സ്വരൂപിക്കാറുണ്ട്.

uae-27-1503809565.jpg -Properties

കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ചെറിയ തോതില്‍ ലെവി കൂട്ടുന്നതോടെ പുതുതായി പ്രഖ്യാപിച്ച ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായി വരുന്ന അധിക ചെലവ് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു. 10,000 ഡോളര്‍ വരെ നിയമസഹായം, താല്‍ക്കാലികാശ്വാസ തുകയായി 60 ദിവസത്തേക്ക് ദിനംപ്രതി 40 ദിര്‍ഹം, ചികില്‍സാ സഹായമായി 5000 ഡോളര്‍ തുടങ്ങിയ സഹായ പദ്ധതികള്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

English summary
Indian missions in the UAE have increased the levy on consular services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X