കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ, ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഇനി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട... നേരിട്ട്...

Google Oneindia Malayalam News

ദുബായ്: ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫിലുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഖത്തറിലും യുഎഇയിലുമുള്ളവര്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇനി ഇന്ത്യന്‍ എംബിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നില്ല. യുഎഇയിലെ ഇന്ത്യന്‍ കാര്യാലയം ഇതുസംബന്ധിച്ച് സൂചന നല്‍കി.

എന്നാല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടില്ല. ഖത്തറും യുഎഇയുമടക്കം ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറിലെത്തിയതാണ് യാത്ര എളുപ്പമാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

കരാര്‍ ഈ രാജ്യങ്ങളുമായി

കരാര്‍ ഈ രാജ്യങ്ങളുമായി

ഏഴ് രാജ്യങ്ങളുമായിട്ടാണ് ഇന്ത്യ ഏറ്റവും ഒടുവില്‍ എയര്‍ ബബിള്‍ കരാറുണ്ടാക്കിയത്. യുഎഇ, ഖത്തര്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, മാലദ്വീപ്, ജര്‍മനി എന്നീ രാജ്യങ്ങളുമായിട്ടാണ് കരാര്‍. ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴി എളുപ്പമാക്കുകയാണ് കരാറിന്റെ ലക്ഷ്യം.

എല്ലാവര്‍ക്കും ബാധകം

എല്ലാവര്‍ക്കും ബാധകം

എയര്‍ ബബിള്‍ പ്രകാരം ഒപ്പുവച്ച രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വരണമെങ്കില്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നില്ല. അവര്‍ക്ക് നേരിട്ട് ടിക്കറ്റെടുത്ത് വിമാനം കയറാം. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഈ ഇളവുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ രാജ്യങ്ങളുമായി കരാര്‍

കൂടുതല്‍ രാജ്യങ്ങളുമായി കരാര്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യോമയാന മന്ത്രാലയവും എയര്‍ ബബിള്‍ കരാര്‍ സംബന്ധിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും ഇനി എംബസിയില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കൂടുതല്‍ രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചേക്കും.

ധാരണ ഇങ്ങനെ

ധാരണ ഇങ്ങനെ

എയര്‍ ബബിള്‍ കരാറിലേര്‍പ്പെട്ട രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്ര എളുപ്പമാക്കുകയാണ് ചെയ്യുന്നത്. സാധാരണ യാത്രാ വിമാനം ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരം കരാറിലെത്തി സര്‍വീസ് നടത്തുന്നത്. യാത്ര ചെയ്യുന്ന വിമാനങ്ങളുടെ ടിക്കറ്റ് എടുക്കുക മാത്രം ചെയ്താല്‍ മതി. മറ്റു തടസങ്ങളൊന്നുമില്ലെന്നും ദുബായിലെ കോണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.

വിലക്ക് നീട്ടി ഇന്ത്യ

വിലക്ക് നീട്ടി ഇന്ത്യ

അതേസമയം, അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. സപ്തംബര്‍ 30 വരെയാണ് നീട്ടിയത്. ഇക്കാലയളവില്‍ വിദേശത്ത് നിന്നുള്ള യാത്രാ വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങില്ലെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, പ്രത്യേക അനുമതിയോടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ സര്‍ക്കുലര്‍ ബാധകമല്ല.

രണ്ടു വഴികള്‍

രണ്ടു വഴികള്‍

വന്ദേഭാരത് മിഷന്റെ ഭാഗമായി മെയ് മാസം മുതല്‍ വിദേശത്ത് നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നുണ്ട്. ജൂലൈ മുതല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരവും വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. മാര്‍ച്ച് 23നാണ് ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്.

ഈ രാജ്യങ്ങളിലേക്ക് കൂടി

ഈ രാജ്യങ്ങളിലേക്ക് കൂടി

13 രാജ്യങ്ങളിലേക്ക് എയര്‍ ബബിള്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്. ആസ്‌ത്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്റ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടക്കുകയാണ്. കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായും ചര്‍ച്ച നടക്കുന്നുണ്ട്.

യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കിയോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കി

അജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങിഅജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങി

English summary
Indian passengers from UAE, Qatar no need to register with Indian missions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X