കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...

Google Oneindia Malayalam News

ദുബായ്: വലിയ ഭീഷണി സൃഷ്ടിച്ചാണ് കൊവിഡ് വന്നത്. ഒരു വര്‍ഷത്തിലധികം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി. ജോലിക്കാരായ എല്ലാവരും പ്രയാസപ്പെട്ടു. പ്രത്യേകിച്ചും പ്രവാസികള്‍. രോഗ വ്യാപനം കുറയുകയും ആശങ്കയുടെ കാര്‍മേഘം നീങ്ങുകയും ചെയ്‌തോടെ ലോകം പഴയപോലെ മിന്നിത്തിളങ്ങി തുടങ്ങിയിരുന്നു. ഇതിനിടെ, കൊവിഡിന്റെ വകഭേദമായ ഒമൈക്രോണ്‍ വ്യാപിക്കുകയാണ്.

ലോക രാജ്യങ്ങള്‍ അതിര്‍ത്തികള്‍ വീണ്ടും അടച്ചുതുടങ്ങി. വിപണികള്‍ ഇടിയുമെന്ന ഭീതി പരന്നു. ഈ ഘട്ടത്തില്‍ പ്രവാസികള്‍ വീണ്ടും ആശങ്കയിലാണ്. യാത്രാ വിലക്ക് വരുമോ എന്ന ഭീതിയുണ്ട്. നിലവില്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലുള്ളവര്‍ക്ക് ഗള്‍ഫ് മേഖലയടക്കം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ആശങ്കയിലാണെങ്കിലും ഈ സാഹചര്യത്തില്‍ പ്രവാസിക്ക് ചില ശുഭസൂചനകളുണ്ട്...

ആണുങ്ങള്‍ക്ക് പ്രായം തോന്നില്ല; കാരണമുണ്ടെന്ന് നടി ചാര്‍മിള... എന്നെ പറ്റിച്ചവരെ സമ്മതിക്കണംആണുങ്ങള്‍ക്ക് പ്രായം തോന്നില്ല; കാരണമുണ്ടെന്ന് നടി ചാര്‍മിള... എന്നെ പറ്റിച്ചവരെ സമ്മതിക്കണം

1

ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള അവസരം ഒരുങ്ങിയേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം. യുഎഇ ദിര്‍ഹം മൂല്യം കൂടാനും ഇന്ത്യന്‍ രൂപ മൂല്യമിടിയാനും സാധ്യതയുണ്ട്. ഡോളര്‍ കരുത്താര്‍ജിച്ചേക്കും. നിക്ഷേപകര്‍ രൂപയില്‍ നിന്ന് മാറി കൂടുതല്‍ ഡോളറിലേക്ക് അടുക്കാനാണ് സാധ്യത തെളിയുന്നത്.

2

നിക്ഷേപകര്‍ക്ക് ഈ വേളയില്‍ സുരക്ഷിതം ഡോളറിലെ നിക്ഷേപമാണെന്നാണ് വിലയിരുത്തല്‍. വിപണികളില്‍ ഇനിയും നിയന്ത്രണങ്ങള്‍ കടുക്കാനാണ് സാധ്യത. യൂറോപ്പും ഗള്‍ഫും ആഫ്രിക്കയും അടയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. രോഗ വ്യാപന ഭീതി കടുക്കുകയാണ്. ഒമൈക്രോണ്‍ അതിവേഗം വ്യാപിക്കുന്നതാണ് എന്നാണ് പറയപ്പെടുന്നത്. ഇതിനെ നേരിടാന്‍ വാക്‌സിനില്ലാത്തതും വെല്ലുവിളിയാണ്. വൈകാതെ വാക്‌സിനെത്തിക്കുമെന്ന് ഫൈസര്‍ അറിയിച്ചിട്ടുണ്ട്.

3

ഒക്ടോബര്‍ 13ന് യുഎഇ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 20.55 ആയിരുന്നു. പിന്നീട് അല്‍പ്പം മെച്ചപ്പെട്ട് രൂപയുടെ മൂല്യം 20.13 ആയി. ഞായറാഴ്ച വീണ്ടും 20.44 ആയി ഇടിഞ്ഞു. വരും ദിവസങ്ങളില്‍ ഇനിയും രൂപ ഇടിയാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും.

ഗള്‍ഫില്‍ വീണ്ടും യാത്രാവിലക്ക്; എണ്ണവില കുത്തനെ ഇടിഞ്ഞു!! ഒമൈക്രോണ്‍ ഭീതിയില്‍ ലോകംഗള്‍ഫില്‍ വീണ്ടും യാത്രാവിലക്ക്; എണ്ണവില കുത്തനെ ഇടിഞ്ഞു!! ഒമൈക്രോണ്‍ ഭീതിയില്‍ ലോകം

4

ഡോളറിന് 75.05, യൂറോയ്ക്ക് 83.01, ബ്രിട്ടീഷ് പൗണ്ടിന് 100.23, യുഎഇ ദിര്‍ഹത്തിന് 20.44, സൗദി റിയാലിന് 20.04 എന്നിങ്ങനെയാണ് ഞായറാഴ്ചത്തെ രൂപയുടെ മൂല്യം. ഒമൈക്രോണ്‍ ഭീതി വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഈ സാഹചര്യത്തില്‍ ഡോളര്‍ കരുത്താര്‍ജിക്കാനും രൂപയുടെ മൂല്യം ഇടിയാനുമാണ് സാധ്യത. ഈ സാഹചര്യം പ്രവാസികള്‍ക്ക് നേട്ടമാകും. എന്നാല്‍ രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പ്രതിരോധ നീക്കങ്ങളുമായി ആര്‍ബിഐ ഉടന്‍ രംഗത്തുവന്നേക്കും.

5

ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ ആഗോള വിപണിയിലെ ഇന്ത്യന്‍ ഓഹരികള്‍ നേട്ടം കൊയ്തിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ സാഹചര്യം മാറാനാണ് സാധ്യത. ഡിസംബര്‍ എട്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധന അവലോകന യോഗം ചേരുന്നുണ്ട്. റിപ്പോ നിരക്കില്‍ മാറ്റം വരുത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പലിശ നിലക്കില്‍ മാറ്റം വരാനിടയില്ല.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 20.70 വരെ എത്താമെന്നാണ് സെഞ്ചുറി ഫിനാന്‍ഷ്യലിന്റെ വിലയിരുത്തല്‍. രാജ്യത്തിന്റെ സാമ്പത്തിക ശേഷി, പണപ്പെരുപ്പം, പലിശ നിരക്കിലെ വ്യത്യാസം, മൂലധനമൊഴുക്ക് തുടങ്ങി നിരവധി കാര്യങ്ങളെ ആശ്രയിച്ചാണ് കറന്‍സി വിപണിയിലെ മാറ്റങ്ങള്‍.

7

ദക്ഷിണാഫ്രിക്കയിലാണ് ഒമൈക്രോണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മറ്റു ഏഴ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇസ്രായേല്‍ ആണ് ആദ്യമായി അതിര്‍ത്തികള്‍ മൊത്തമായി അടച്ച രാജ്യം. പല രാജ്യങ്ങളും വിമാന സര്‍വീസ് നിയന്ത്രിച്ചിരിക്കുകയാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള സര്‍വീസ് ഗള്‍ഫ് മേഖല നിര്‍ത്തി. അതേസമയം, യാത്രാ വിലക്ക് യുക്തിസഹമല്ലെന്നും ആരോഗ്യ സംരക്ഷണവും ജാഗ്രതയുമാണ് വേണ്ടതെന്നും ദക്ഷിണാഫ്രിക്ക പ്രതികരിച്ചു.

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

English summary
Indian Rupee Value Likely To Be Fall in Coming Days Due To Omicron ; Expats Get More Benefit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X