കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍: കൊലപാതക കേസിലുള്‍പ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖത്തറിന് പണം നല്‍കി!!!

  • By Sandra
Google Oneindia Malayalam News

ദോഹ: ഖത്തറില്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യ നിയമസഹായം നല്‍കുന്നു. വൃദ്ധയായ ഖത്തര്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ക്ക് നിയമപോരാട്ടം നടത്തുന്നതിനാവശ്യമായ ധനസഹായമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്നത്. 2012ന്റെ അവസാനത്തോടെയായിരുന്നു ഏറെ വിവാദമായ കൊലപാതകം നടന്നത്.

ആവശ്യക്കാര്‍ ചമഞ്ഞെത്തി, മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച അമ്മയെ കുടുക്കിയതിങ്ങനെ...ആവശ്യക്കാര്‍ ചമഞ്ഞെത്തി, മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച അമ്മയെ കുടുക്കിയതിങ്ങനെ...

കേസിന്റെ തുടര്‍നടപടികള്‍ക്കായി ഇന്ത്യന്‍ അഭിഭാഷകനായ എസ് സുരേഷ്‌കുമാര്‍ രണ്ടാഴ്ച മുമ്പ് ഖത്തറിലെത്തിയിരുന്നു. കേസിന്റെ നടത്തിപ്പിനായി തമിഴ്‌നാട് എന്‍ആര്‍ഐ സെല്‍ ഒമ്പരതര ലക്ഷത്തിന്റെ ചെക്കാണ് കൈമാറിയിട്ടുള്ളത്. ഖത്തറിലെത്തിയ അഭിഭാഷകന്‍ ദോഹ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മൂന്ന് കുറ്റവാളികളെയും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്ന് പ്രതികളില്‍ രണ്ട് പേര്‍ക്ക് വധശിക്ഷയാണ് ദോഹ കോടതി നേരത്തെ വിധിച്ചിത്. പിന്നീട് രണ്ട് കുറ്റവാളികളുടേയും ശിക്ഷ ഇളവുചെയ്ത് ജീവപര്യന്തമാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

jail

Read also: കുട്ടികളെ വെച്ച് പോണ്‍സൈറ്റ് ചിത്രീകരണം, ചെന്നൈ ടെക്കി ദമ്പതികള്‍ക്ക് സംഭവിച്ചത്!!!

വിദേശത്ത് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിയമസഹായം നല്‍കുന്ന ആദ്യത്തെ നടപടിയാണ് ഇതോടെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. സാമ്പത്തിക സഹായം നിയമപരിരക്ഷ നല്‍കുന്നതിനായാണ് നല്‍കിയിട്ടുള്ളതെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. 2014 ഡിസംബര്‍ 31ന് വിചാരണ കോടതിയാണ് കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. അളഗപ്പ സുബ്രഹ്മണ്യം, ചിന്നാദുരൈ പെരുമാള്‍, എന്നിവര്‍ക്ക് വധശിക്ഷയും ശിവകുമാര്‍ അരശന് ജീവപര്യന്തവുമായി ശിക്ഷ വിധിച്ചെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇടപെടലോടെയാണ് പിന്നീട് കേസില്‍ അപ്പീല്‍ സമര്‍പ്പിച്ച് ശിക്ഷയില്‍ ഇളവ് നേടാനായത്.

English summary
Indian state govt grants monetary help for defence of murder convicts in Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X