കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത വേഗതയിലോടുന്ന ബസ് ഡ്രൈവര്‍മാരെ 'തോക്ക്' കാട്ടി ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

ദുബായ്: അമിതവേഗതയിലോടുന്ന ബസ്സുകളിലെ ഡ്രൈവര്‍മാരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ഇന്ത്യന്‍ യുവാവ് ദുബയില്‍ വിചാരണ നേരിടുന്നു. മാര്‍ച്ച് രണ്ടിന് അല്‍ ബര്‍ഷ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 35കാരനായ ഇന്ത്യന്‍ ടെക്‌നീഷ്യന്‍ വിചാരണ നേരിടുന്നത്. ഇയാള്‍ മൂന്ന് ബസ് ഡ്രൈവര്‍മാരുടെ കാബിനില്‍ ചെന്ന് തോക്ക് ചൂണ്ടി വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് കേസ്. വേഗത കുറച്ച് വാഹനമോടിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്രെ.

എന്നാല്‍ മകളുടെ കളിത്തോക്കാണ് കൈയിലുണ്ടായിരുന്നതെന്നും ബസ്സില്‍ യാത്ര ചെയ്യുന്ന തന്റെയും മറ്റുള്ളവരുടെയും സുരക്ഷ കണക്കിലെടുത്താണ് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയതെന്നുമാണ് യുവാവിന്റെ വിശദീകരണം. പൊതുനന്‍മയായിരുന്നു താന്‍ ലക്ഷ്യമിട്ടതെന്നും യുവാവ് പറഞ്ഞു. ആളുകളുടെ ജീവന് ഭീഷണിയുയര്‍ത്തി വാഹനമോടിക്കുന്നവരെ പേടിപ്പിക്കുകയും നല്ലരീതിയില്‍ വാഹനമോടിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നും ഇദ്ദേഹം പോലിസിനോട് പറഞ്ഞു.

toygun

യുവാവിന്റെ ഭീഷണിക്കിരയായ ബസ് ഡ്രൈവര്‍മാരിലൊരാളാണ് ഇയാള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയത്. പേടിച്ചരണ്ട മൂന്നു പേര്‍ തന്റെ അടുക്കല്‍ വന്ന് ഒരാള്‍ തോക്ക് കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിപ്പെട്ടിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന പോലിസുദ്യോഗസ്ഥന്‍ കോടതിയെ ബോധിപ്പിച്ചു. കാറില്‍ കയറിയ യുവാവിനെ പിന്തുടര്‍ന്ന പോലിസ് സംഘം വഴിയില്‍വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അമിതവേഗത്തില്‍ അശ്രദ്ധമായി ബസ്സോടിച്ച ഡ്രൈവര്‍മാരെയാണ് കളിത്തോക്ക് ഉപയോഗിച്ച് താന്‍ ഭീഷണിപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴിനല്‍കിയതായും പോലിസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് കളിത്തോക്കായിരുന്നുവെന്നും പോലിസ് സ്ഥിരീകരിച്ചു. കേസ് ദുബയ് കോടതി മെയ് 20ന് വീണ്ടും പരിഗണിക്കും.
English summary
A 35-year-old Indian man allegedly used a toy gun to threaten and scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X