കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിലൂടെ സന്ദേശമയച്ച യുവതിക്കായി സുഷമ സ്വരാജിന്റെ ഇടപെടല്‍; രോഗിയായ ഭര്‍ത്താവിനെ കാണാന്‍ എമര്‍ജന്‍സി വിസ റെഡി

  • By Desk
Google Oneindia Malayalam News

ദുബായ്: അത്യാസന്നനിലയില്‍ ദുബായ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭര്‍ത്താവിനെ കാണാന്‍ അടിയന്തര വിസ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യുവതി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനയച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ഉടന്‍ നടപടി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എമര്‍ജന്‍സി മെഡിക്കല്‍ വിസ തരപ്പെടുത്തിയാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഓഫീസ് മാതൃകയായത്. തന്റെ ഭര്‍ത്താവ് മസ്തിഷ്‌ക്കാഘാതം ബാധിച്ച് ദുബായിലെ ആശുപത്രിയിലാണെന്നും അവരെ കാണാന്‍ അടിയന്തരമായി വിസ അനുവദിച്ചുകിട്ടാന്‍ അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു സുഷമാ സ്വരാജിനെ ടാഗ് ചെയ്തുകൊണ്ടുള്ള യുവതിയുടെ ട്വിറ്റര്‍ സന്ദേശം.

അപകസ്ഥലത്തെത്തിയ പട്രോൾ പൊലീസുകാർ കണ്ടഭാവം നടിച്ചില്ല, രണ്ടു കുട്ടികൾ നടുറോഡിൽ ചോരവാര്‍ന്നു മരിച്ചു
ജനുവരി 18നായിരുന്നു യുവതി ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്രമന്ത്രി ഉടന്‍ തന്നെ ദുബയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഓഫീസുമായി ബന്ധപ്പെടുകയും എമര്‍ജന്‍സ് വിസ ലഭിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇക്കാര്യം കാണിച്ച് സുഷമ സ്വരാജ് യുവതിയുടെ ട്വിറ്റര്‍ സന്ദേശത്തിന് ഉടന്‍ തന്നെ മറുപടി നല്‍കുകയുമുണ്ടായി. പെട്ടെന്ന് തന്നെ വിസ ലഭിക്കുന്നതിനാവശ്യമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തതായി അവര്‍ യുവതിയെ അറിയിച്ചു. ആശുപത്രിയില്‍ ഭര്‍ത്താവിന് വേണ്ട സഹായങ്ങള്‍ ചെയ്യാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

sushma

വെള്ളിയാഴ്ച ദുബയില്‍ അവധിയായതിനാല്‍ വിസ നടപടികള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുവതി ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ വ്യാഴാഴ്ച തന്നെ നടപടികക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് സാധിച്ചു. വെള്ളിയാഴ്ച രാവിലെ വീണ്ടും യുവതിയുടെ ട്വീറ്റ് വന്നു. മന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു അത്. പോണ്ടിച്ചേരിയിലേക്ക് പോകുന്ന വഴി മന്ത്രി തന്നെ ഫോണില്‍ വിളിച്ചുവെന്നും വിസ പെട്ടെന്നു റെഡിയാവുമെന്ന വിവരമാണ് മന്ത്രി തിനിക്ക് കൈമാറിയതെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ഗരിമയ്ക്ക് ദുബയിലേക്ക് യാത്ര ചെയ്യാനാവുമെന്നും കോണ്‍സുലേറ്റ് പ്രതിനിധികള്‍ ആശുപത്രിയില്‍ വേണ്ട സഹായങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും കോണ്‍സുലേറ്റും അറിയിച്ചു.
English summary
indian woman granted emergency visa to visit critical husband in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X