കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി, യുഎഇ, ഖത്തര്‍; ജോലി തേടി ഗള്‍ഫിലേക്കാണോ? ഇന്ത്യക്കാര്‍ക്ക് പുതിയ നിബന്ധന, അറിയേണ്ടവ

Google Oneindia Malayalam News

ദില്ലി/യുഎഇ: ഗള്‍ഫിലേക്ക് ജോലി തേടിപ്പോകുന്ന മലയാളികള്‍ ഏറെയാണ്. ഇത്തരക്കാര്‍ക്ക് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ജോലി തേടിപ്പോകുന്നവര്‍ നേരത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് ഇനി ജോലി തേടി ഗള്‍ഫിലേക്ക് പോകാന്‍ സാധ്യമല്ല.

ഗള്‍ഫ് രാജ്യങ്ങള്‍ മാത്രമല്ല, 18 രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അടുത്ത ജനുവരി ഒന്ന് മുതല്‍ പുതിയ ചട്ടം നിലവില്‍ വരും. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

വിദേശത്തേക്ക് പോകുന്നവര്‍

വിദേശത്തേക്ക് പോകുന്നവര്‍

ജോലി തേടി വിദേശത്തേക്ക് പോകുന്നവര്‍ നേരത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് നിര്‍ദേശം. കേന്ദ്രസര്‍ക്കാരിന്റെ ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്‌ട്രേഷന്‍ നടത്തേണ്ടത് നിര്‍ബന്ധമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ജനുവരി ഒന്ന് മുതല്‍

ജനുവരി ഒന്ന് മുതല്‍

അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് പുതിയ നിബന്ധന നിലവില്‍ വരിക. ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള 18 രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. രജിസ്റ്റര്‍ ചെയ്യാത്തവരെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കും. യാത്ര തടയുകയും ചെയ്യും.

സുരക്ഷ കണക്കിലെടുത്ത്

സുരക്ഷ കണക്കിലെടുത്ത്

വിദേശത്ത് ജോലി ആവശ്യാര്‍ഥം പോകുന്ന ഇന്ത്യക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ നീക്കം. വിദേശത്ത് ആപത്തില്‍പ്പെടുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യുന്നത് ഒഴിവാക്കുകയാണ് ഉദ്ദേശം. ജോലി സ്ഥലത്ത് എത്തിയാല്‍ മാത്രമാണ് കബളിപ്പിക്കപ്പെട്ടത് അറിയുക. ഈ സാഹചര്യം തടയാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.

നോണ്‍-ഇസിആര്‍ പാസ്‌പോര്‍ട്ട്

നോണ്‍-ഇസിആര്‍ പാസ്‌പോര്‍ട്ട്

നോണ്‍-ഇസിആര്‍ പാസ്‌പോര്‍ട്ടുള്ളവര്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ജോലി തേടുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യമാണ്. വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ നേരത്തെ അറിയാന്‍ ഇതുവഴി സാധിക്കും.

രാജ്യങ്ങള്‍ ഇതാണ്

രാജ്യങ്ങള്‍ ഇതാണ്

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, അഫ്ഗാനിസ്താന്‍, ഇന്തേനേഷ്യ, തായ്‌ലാന്റ്, മലേഷ്യ, ഇറാഖ്, ജോര്‍ദാന്‍, ലിബിയ, ലബ്‌നാന്‍, സിറിയ, യമന്‍, സുഡാന്‍, ദക്ഷിണ സുഡാന്‍ തുടങ്ങി 18 രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരാണ് നേരത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

ഇ-മൈഗ്രേഷന്‍ പോര്‍ട്ടല്‍

ഇ-മൈഗ്രേഷന്‍ പോര്‍ട്ടല്‍

2015ലാണ് കേന്ദ്രസര്‍ക്കാര്‍ ഇ-മൈഗ്രേഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. കരാറില്‍ പറഞ്ഞ ജോലിയെ കുറിച്ച് വിശദമായ വിവരം നേരത്തെ ശേഖരിക്കാന്‍ ജോലി തേടിപോകുന്ന വ്യക്തിക്ക് ഇതുവഴി സാധിക്കും. സാധാരണ ജോലിക്കായി പോകുന്നവരാണ് പ്രധാനമായും കബളിപ്പിക്കപ്പെടുന്നത്. ഇത്തരക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രധാനമായും പുതിയ തീരുമാനം വന്നിരിക്കുന്നത്.

രജിസ്‌ട്രേഷന്‍ വേളയില്‍

രജിസ്‌ട്രേഷന്‍ വേളയില്‍

രജിസ്‌ട്രേഷന്‍ വേളയില്‍ ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഇത് പൂരിപ്പിച്ചു കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. മൊബൈലിലേക്കോ ഇമെയിലിലേക്കോ സന്ദേശം വരും. യാത്ര ഉദ്ദേശിക്കുന്നവര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നതാണ് നല്ലത്. യാത്ര പുറപ്പെടുന്ന സമയത്തേക്ക് മാറ്റിവച്ചാല്‍ ചില തടസങ്ങള്‍ നേരിട്ടേക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സൗദിക്കെതിരെ അമേരിക്കയില്‍ പടയൊരുക്കം; ട്രംപിനെ മറികടന്ന് നീക്കങ്ങള്‍, രാജകുമാരനെതിരെ അന്വേഷണം സൗദിക്കെതിരെ അമേരിക്കയില്‍ പടയൊരുക്കം; ട്രംപിനെ മറികടന്ന് നീക്കങ്ങള്‍, രാജകുമാരനെതിരെ അന്വേഷണം

English summary
Indians on employment visa must register online before leaving for Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X