കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വീട്ടുജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: സൗദിയില്‍ വീട്ടുജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചു. സൗദിയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമാകുകയാണ് പുതിയ പദ്ധതി.

ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ആരോഗ്യ സംരക്ഷണവും ജോലി സുരക്ഷയും ഉള്‍പ്പെടുത്തും. കൂടുതല്‍ കാര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി സംസാരിച്ചതിന് ശേഷം അറിയിക്കുമെന്ന് സൗദിയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ജനറല്‍ കമ്മിറ്റി വക്താവ് അദേല്‍ അല്‍ ഇസ്സ പറഞ്ഞു.

വീട്ടുജോലിയ്ക്ക് എത്തുന്നവര്‍ക്ക് ആശ്വാസം

വീട്ടുജോലിയ്ക്ക് എത്തുന്നവര്‍ക്ക് ആശ്വാസം


സൗദിയില്‍ വീട്ടുജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പദ്ധതി പ്രയോജനം ചെയ്യുന്നത്. വീട്ടുജോലിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ ഇത് ഗുണം ചെയ്യും.

ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുന്നത്

ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുന്നത്


വീട്ടുജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങള്‍, അസുഖങ്ങള്‍, ആശുപത്രി കേസുകള്‍, ജോലി സുരക്ഷ എന്നിവയ്ക്കാണ് ഇന്‍ഷുറന്‍സ് നല്‍കുന്നത്.

ജോലി സംരക്ഷണം ഗുണം ചെയ്യും

ജോലി സംരക്ഷണം ഗുണം ചെയ്യും

ഇന്‍ഷുറന്‍സില്‍ ഉടമയില്‍ നിന്നുള്ള മര്‍ദനം, അംഗവൈകല്യങ്ങള്‍, നാടുകടത്തല്‍, ജോലി തൃപ്തികരമാല്ലാത്തതിനാല്‍ പുറത്താക്കല്‍ എന്നിവയും ഉള്‍പ്പെടുത്തും.
 ആദ്യഘട്ട നടപടികള്‍ ആരംഭിച്ചു

ആദ്യഘട്ട നടപടികള്‍ ആരംഭിച്ചു


സൗദിയിലെ വീട്ടുജോലിക്കാരുടെ എണ്ണം എടുക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്.

 ഇടനിലകാര്‍ക്ക് തിരിച്ചടി

ഇടനിലകാര്‍ക്ക് തിരിച്ചടി

വീട്ടുജോലി ഏര്‍പ്പാടാക്കി കൊടുത്ത് ലക്ഷങ്ങള്‍ തട്ടുന്ന ഇടനിലകാര്‍ക്ക് പുതിയ പദ്ധതി തിരിച്ചടിയാകും.

English summary
Insurance coverage for house maid in saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X