കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര മലയാളം ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ വിജയികളെ ആദരിച്ചു

Google Oneindia Malayalam News

ദുബായ്: യു എ ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും കേരള നദ്‌വത്തുല്‍ മുജാഹിദീനും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര മലയാളം ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ കെ എന്‍ എം സംസ്ഥന സെക്രട്ടറി പി പി ഉണ്ണീന്‍ കുട്ടി മൗലവി വിതരണം ചെയ്തു .

കോഴിക്കോട് സി ഡി ടവറില്‍ നടന്ന ഗള്‍ഫ് ഇസ്‌ലാഹി സംഗമത്തിലെ പ്രൗഢമായ ചടങ്ങില്‍ ഒന്നാം റാങ്ക് നേടിയ എസ് ആര്‍ എം യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അഷ്ഫാഖ് അഹ്മദ് ഫൈസിക്ക് ഒരു ലക്ഷം രൂപയും രണ്ടാം റാങ്ക് നേടിയ ഖത്തറിലെ ദോഹ സ്വദേശി മുന്നാ ഷെറിനിന് എഴുപത്തയ്യായിരം രൂപയും.

1stprizedistributingbyppunneenkuttymoulavitoashfaq

മൂന്നാം റാങ്ക് നേടിയ കൊച്ചി സ്വദേശി ഡോക്ടര്‍ ഖദീജ പി എം നു അന്‍പതിനായിരം രൂപയും കൂടാതെ അമാനി മൗലവി രചിച്ച വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയുടെ മുഴുവന്‍ വാല്യങ്ങളും പ്രശസ്തി പത്രവുമാണ് വിതരണം ചെയ്തത് . നാല് മുതല്‍ നൂറ് റാങ്ക് വരെ നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ തപാല്‍ മാര്‍ഗം അയച്ചു കൊടുക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

English summary
International Malayalam online Quran Winners honoured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X