കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവിൻറെ റഷ്യൻ സന്ദർശനം വാർത്തകൾക്ക് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങൾ

Google Oneindia Malayalam News

സൗദി: അറബ് മേഖലയിലെ സംഭവ വികാസങ്ങൾക്കിടയിൽ സൌദി രാജാവിൻറെ റഷ്യ സന്ദർശനത്തെ കുറിച്ചുള്ള വാർത്തകൾ തേടി അന്താരാഷ്ട്ര മാധ്യമങ്ങൾ പരക്കം പായുകയാണ്. വാർത്തകൾ ആദ്യം പുറത്തുവിടാനുള്ള തിരക്കിനിടയിൽ ചില തെറ്റുകളും കയറി കൂടുന്നതാണ് ഏറെ കൌതുകം. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനം ഇന്ന് (വ്യാഴം) ആരംഭിക്കുന്നത്.

പര്യടനം ഇന്നലെ ആരംഭിക്കുമെന്നായിരുന്നു അന്തരാഷ്ട്ര മാധ്യമങ്ങളടക്കം നേരത്തെ റിപ്പോര്ട്ട് ചെയ്തത്. ചരിത്രത്തില്‍ വഴിത്തിരിവായേക്കാവുന്ന പര്യടനം എന്നാണ് സൗദി വിദേശ കാര്യ മന്ത്രി ആദിൽ ജുബൈർ വിശേഷിപ്പിച്ചത്. സന്ദർശന വേളയിൽ ഇരു രാജ്യങ്ങൾ തമ്മിൽ ഒപ്പ് വെക്കുന്ന കരാറുകൾ മേഖലയിൽ ഏത് രീതിയുലുള്ള മാറ്റത്തിനാണ് വഴിയൊരുക്കുന്നതെന്നും ലോകം ഉറ്റുനോക്കുന്നുണ്ട്.

media

ആയുധ കൈമാറ്റം അടക്കം നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മില് ഒപ്പു വെക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സൗദിയില് രണ്ട് ആണവ നിലയങ്ങൾ നിർമിക്കാനുള്ള ധാരണ ഇതിൽ സുപ്രധാനമാണ്. സമാധാന ആവശ്യത്തിന് ആണവോർജ്ജം എന്ന പദ്ധതിയുടെ ഭാഗമായാണ് റഷ്യയുമായി സഹകരിച്ച് ആണവ നിലയങ്ങൾ സ്ഥാപിക്കാന് സൗദി ഒരുങ്ങുന്നത്. ടൂറിസം മേഖലയിൽ ഉൾപ്പെടെ റഷ്യയുമായി സഹകരണം ശക്തമാക്കാൻ കഴിഞ്ഞ ദിവസം സൗദി മന്ത്രി സഭ തീരുമാനിച്ചിരുന്നു.

English summary
International medias behind the Saudhi king's Russian visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X