കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷയില്‍ ആധുനിക സാങ്കേതിക വിദ്യ പരിചയപ്പെടുത്തി ഇന്റര്‍സെക് സമാപിച്ചു

Google Oneindia Malayalam News

ദുബായ്: സമൂഹത്തില്‍ സുരക്ഷ ഒരുക്കുന്നതിന് വിവധ തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് എങ്ങനെയെന്നും അത്തരം സുരക്ഷാ ഉപകരണങ്ങളുടെ വിപണി വരും വര്‍ങ്ങളില്‍ ഏത് രീതിയിലായിരിക്കുമെന്നും പരിചയപ്പെടുത്തിയാണ് ഈ വര്‍ഷത്തെ ഇന്റര്‍സെക് പ്രദര്‍ശന മേള സമാപിച്ചത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്റ്‌റില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന പ്രദര്‍ശനമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പങ്കെടുത്തു.

തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്കായി മൊബൈല്‍ ആപ്പ്തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്കായി മൊബൈല്‍ ആപ്പ്

ഓരോ വര്‍ഷവും സുരക്ഷാ ഉപകരണ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ കമ്പനികളെ തേടി വരികയാണെന്നും ലോകം സഞ്ചരിക്കുന്നതിനു പിന്നാലെ സഞ്ചരിക്കാന്‍ കമ്പനികളും തയ്യാറാകുന്നതാണ് പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താന്‍ കാരണമെന്നും മേളയുടെ ഭാഗമായി നടന്ന വിവിധ സെമിനാറുകളില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമായി വിവധ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും സാങ്കേതിക വിദ്യരും പങ്കെടുത്ത വിവധ സെമിനാറുകള്‍ അരങ്ങേറി, പൊതുസുരക്ഷ, സൈബര്‍ സുരക്ഷാ തുടങ്ങി സമൂഹത്തില്‍ ഭീഷണിയാവുന്ന എല്ലാ വെല്ലുവിളികളെയും എതിരിടാനുള്ള വിദ്യകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.

dubaifest

ദുബായ് പോലീസ്, ദുബായ് സിവില്‍ ഡിഫന്‍സ് തുടങ്ങിയ വിഭാഗങ്ങള്‍ ഒരുക്കിയ പ്രത്യേക പവലിയനുകള്‍ മേളയില്‍ കാണികളെ അമ്പരപ്പിച്ചു. അതിവിധഗ്ധമായി എങ്ങനെ കുറ്റ ക്യത്യങ്ങള്‍ പിടിക്കപ്പെടുന്നതെന്നും, കുറ്റ ക്യത്യങ്ങള്‍ തടയാന്‍ പോലീസ് സുരക്ഷാ വിഭാഗങ്ങള്‍ എങ്ങനെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും പോലീസ് മേളയില്‍ വിശദീകരിച്ചു.

dubaifestival

കെട്ടിടങ്ങളില്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും തീ പിടിത്തം പോലുള്ള അപകടങ്ങള്‍ തടയാന്‍ സിവില്‍ ഡിഫന്‍സ് രാജ്യത്ത് ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ പരിചയപ്പെടുത്തിയാണ് സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ പവലിയന്‍ വിത്യസ്തമായത്. ഇത്തരം സംവിധാനങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നതും മേളയില്‍ എത്തിയ സന്ദര്‍ശകര്‍ക്ക് അധിക്യതര്‍ വിശദീകരിച്ചു കൊടുത്തു.

English summary
introduction of modern technology for safety 'intersec' concluded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X