കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎ എന്‍ക്യുറ മീറ്റ് നവംബര്‍ 11 ന് ദുബായില്‍

ബിസിനസ് സംരംഭകര്‍ക്ക് മികവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനുതകുന്ന കണ്‍സല്‍ട്ടിംഗ് പ്രോഗ്രാമുമായി ദുബായിലെ ബിസിനസ് സംരംഭക ഡവലപ്മെന്റ് വേദിയായ 'ഐപിഎ എന്‍ക്യൂറ മീറ്റ്' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്

Google Oneindia Malayalam News

ദുബായ്: ബിസിനസ് സംരംഭകര്‍ക്ക് മികവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനുതകുന്ന കണ്‍സല്‍ട്ടിംഗ് പ്രോഗ്രാമുമായി ദുബായിലെ ബിസിനസ് സംരംഭക ഡവലപ്മെന്റ് വേദിയായ 'ഐപിഎ എന്‍ക്യൂറ മീറ്റ്' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു .അടുത്ത മാസം 11- ന് ദേര സിറ്റി സെന്ററിന് സമീപമുളള പേള്‍ സിറ്റി സ്യൂട്ട്‌സ് ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 150 അധികം രാജ്യങ്ങളിലെ മുഖ്യധാരാ ബിസിനസ് -സംരംഭക മേധാവികള്‍ക്ക് കണ്‍സല്‍ട്ടിംഗ് നല്‍കുന്ന രാജ്യന്തര സംരംഭക- ഗുരു സന്തോഷ് ബാബുവാണ് കണ്‍സല്‍ട്ടിംഗ് പ്രോഗ്രാമിന് നേതൃത്വം നല്‍കുക .''Winning without loosing you' എന്ന തലക്കെട്ടിലാണ് പരിപാടി നടക്കുന്നത്.

പാര്‍ട്ടിയില്‍ ചേരാന്‍ ഒരുകോടി! പട്ടേല്‍ നേതാവിന്‍റെ വെളിപ്പെടുത്തലില്‍ നാണം കെട്ട് ബിജെപി
ബെന്‍സ്, വോഡഫോണ്‍ ,എയര്‍ടെല്‍,ഫിലിപ്സ് നെസ്ലെ, മാക്സ്, റാന്‍ ബാക്‌സി, ഇന്റെല്‍,സിപ്പ്, തുടങ്ങി നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ മുഖ്യധാരാ മേധാവികള്‍ക്ക് ബിസിനസ് വികസന ഉപദേശം നല്‍കുന്ന വ്യക്തിയാണ് സന്തോഷ് ബാബു. ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലെ ബിസിനസ് സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് കണ്‍സല്‍ട്ടിംഗിന് നല്‍കുന്ന ഏക ഇന്ത്യക്കാരനും കൂടിയാണ് സന്തോഷ് ബാബു . കണ്‍സല്‍ട്ടിംഗ് കോച്ചിംഗ് രംഗത്തെ ഇന്ത്യയിലെ ആദ്യത്തെ പുസ്തകമായ 'ദ് ആര്‍ട്ട് ഡെവലപ്പിംഗ് ലിഡെഴ്‌സ്' എന്ന പ്രധാന പുസ്തകം ഇദ്ദേഹത്തിന്‍റെ രചനയാണ് . ഇന്ത്യയിലെ സിബിഎസ്ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വേണ്ടിയുള്ള പരീശീലന ക്യാപിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നതും സന്തോഷ്‌ ബാബുവാണ്.കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സിഇഒ-മാര്‍ക്ക് കണ്‍സല്‍ട്ടിംഗ് നല്‍കുന്ന പരിശീലകന്‍ എന്നതിന് പുറമെ ഇദ്ധേഹം ഒരു നല്ല ഒരു മന:ശാസ്ത്രജ്ഞനും കൂടിയാണ്.

thanveer

കാലാകാലങ്ങളായി കണ്‍സല്‍ട്ടിംഗ് രംഗത്ത് കോര്‍പ്പറേറ്റ് ട്രയിനര്‍മാര്‍ പിന്തുടര്‍ന്നുവരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരേ ട്രയിനിംഗ് സിലബസ് എന്ന പരമ്പരാഗത ശൈലിയില്‍ നിന്നുമാറിയുളള ചടങ്ങുകൂടിയാവും 'ഐപിഎ എന്‍ക്യൂറ മീറ്റ്'. ഇതിനായി ബിസിനസ് കണ്‍സല്‍ട്ടിംഗ് രംഗത്തെ പ്രമുഖരായ ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് ഓള്‍ട്ടര്‍നേറ്റിവ്‌സ് (ODA) യുടെ ചെയര്‍മാനായ സന്തോഷ് ബാബുവിന്റെ കോച്ചിംഗ,് സംരംഭകര്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. 200ലധികം വരുന്ന ഐ പി എ യിലെ വിത്യസ്ത സംരംഭകര്‍ക്ക് ഗുണകരമായ നേതൃത്വപാഠവം പകരുന്നതിനും വാണിജ്യ രംഗത്ത് കുടുതല്‍ കര്‍മ്മനിരതരക്കുക എന്ന ഉദ്ധേശ- ലക്ഷ്യത്തെടെയാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രധാന ഭാരവാഹികളായ എ കെ ഫൈസല്‍, സഹീര്‍ സ്റ്റോറിസ്,നെല്ലറ ഷംസുദ്ദീന്‍, ഹാരിസ് കാട്ടകത്ത്,ജോജോ സി കഞ്ഞിരക്കാടന്‍, റിയാസ് കില്‍ട്ടന്‍, യുനസ് തണല്‍ എന്നിവര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് : 0568689185

English summary
IPA encura meet will be conducted in dubai on november 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X