കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎ എൻക്യുറ മീറ്റ് ഈ മാസം 11-ന് ദുബായിൽ നടക്കും

ബിസിനസ് സംരംഭക വികസന വേദിയായ ഐ പി എ -യുടെ എൻക്യുറ മീറ്റ് ഈ മാസം 11 -ന് ദുബായ് ദേരയിലെ

Google Oneindia Malayalam News

ദുബായ് :ബിസിനസ് സംരംഭക വികസന വേദിയായ ഐ പി എ -യുടെ എൻക്യുറ മീറ്റ് ഈ മാസം 11 -ന് ദുബായ് ദേരയിലെ, പേള്‍ സിറ്റി സ്യൂട്ട്‌സ് ഹോട്ടലിൽ നടക്കും. വാണിജ്യസംരംഭകർക്ക് ഗുണകരമായ മേഖലകൾ പരിചയപ്പെടുത്തി വിത്യസ്ത ബിസിനസ് ആശയങ്ങളുടെ വരുംകാല പുരേഗതി ലക്ഷ്യമാക്കിയുള്ള ചടങ്ങാണ് എൻക്യുറ മീറ്റ്. പരിപാടിയുടെ ബ്രോഷർ പ്രകാശനം കഴിഞ്ഞ ദിവസം ദുബായിൽ നടന്നു. പ്രമുഖ വ്യവസായിയും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ ബ്രോഷർ പ്രകാശനം നിർവഹിച്ചു. സി കെ മുഹമ്മദ് ഷാഫി അൽ മുർഷിദി ബ്രോഷർ ഏറ്റുവാങ്ങി .ഇന്റർ നാഷണൽ കൺസൾട്ടിംഗ് ഗുരു സന്തോഷ് ബാബുവാണ്‌ മീറ്റിന് നേതൃത്വം നൽകുക.'Winning without losing you' എന്ന തലകെട്ടിലാണ് പരിപാടി. സംരംഭകര്‍ക്ക് മികവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരവധി പദ്ധതികളാണ് ഐ പി എ ആവിഷ്‌കരിച്ചുവരുന്നത്. അതിന്റെ ഭാഗമയാണ് ഇത്തരത്തിലുള്ള ചടങ്ങ് ഇവർ നടത്തുന്നത്.

ഗെയിലിനെതിരെ തമിഴ് നാട്ടിൽ വൻ പ്രതിഷേധം.... കേരളത്തിലോ? ഇത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്
കാലാകാലങ്ങളായി കണ്‍സല്‍ട്ടിംഗ് രംഗത്ത് കോര്‍പ്പറേറ്റ് ട്രയിനര്‍മാര്‍ പിന്തുടര്‍ന്നുവരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരേ ട്രയിനിംഗ് സിലബസ് എന്ന പരന്പരാഗത ശൈലിയില്‍ നിന്നുമാറിയുളള സദസ്സാണ് 'ഐപിഎ എന്‍ക്യൂറ '. ഇതിനായി ബിസിനസ് കണ്‍സല്‍ട്ടിംഗ് രംഗത്തെ പ്രമുഖരായ ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് ഓള്‍ട്ടര്‍നേറ്റിവ്‌സ് (ODA) യുടെ ചെയര്‍മാനായ സന്തോഷ് ബാബുവിന്‍റെ സാന്നിദ്ധ്യം സംരംഭകര്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും.

thanveer

200ലധികം വരുന്ന ഐ പി എ യിലെ വിത്യസ്ത സംരംഭകര്‍ക്ക് ഗുണകരമായ നേതൃത്വപാഠവം പകരുന്നതിനും അവരെ വാണിജ്യ രംഗത്ത് കുടുതല്‍ കര്‍മ്മനിരതരക്കുന്നതിനും ലക്ഷ്യ വെച്ചാണ് എൻക്യുറ സംഘടിപ്പിക്കുന്നത്.ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ ഐ പി എ ചെയര്‍മാന്‍ എ കെ ഫൈസല്‍ , ഹാരിസ് കാട്ടകത്ത്,റിയാസ് കില്‍ട്ടന്‍,ജോജോ സി കാഞ്ഞിരക്കാടന്‍,യുനസ് തണല്‍,പി എ ജലീല്‍ എന്നിവര്‍ പങ്കെടുത്തു....കുടുതല്‍ വിവരങ്ങള്‍ക്ക് 0568689185 എന്ന നമ്പറിൽ ബന്ധപ്പെടുക

English summary
IPA encura meet will be on 11th of this month at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X