കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേടാകാത്ത ബര്‍ഗര്‍ എന്നൊന്നില്ല; ദുബായ് മുനിസിപ്പാലിറ്റി!!!

Google Oneindia Malayalam News

ദുബായ്: സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ബര്‍ഗര്‍ വിപണിയിലുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നും ക്യത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് രാജ്യത്ത് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് വില്‍പനാനുമതി നല്‍കുന്നതെന്നും എക്‌സിക്യട്ടീവ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് വ്യക്തമാക്കി. എമിറേറ്റിലെ ഒരു പ്രമുഖ ഭക്ഷ്യ വിതരണ ശ്യംഖല വഴി നൂറു ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന ബര്‍ഗറുകള്‍ വിതരണം ചെയ്യുന്നുവെന്നാണ് പ്രചരിക്കുന്നത്.എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണ്.

burger

ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഇടക്കിടെ ഓരോ സ്ഥാപനത്തിലും നേരിട്ടെത്തി സാമ്പിളുകള്‍ ശേഖരിച്ച് ക്യത്യമായി പരിശോധനകളിലൂടെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
It's hard to digest that a Burger that doesn’t rot in 15 weeks: Dubai Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X