കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാബിര്‍ ബിന്‍ ഹഫീസ് പുതിയ സ്മാര്‍ട്ട് സിറ്റി സിഇഒ

Google Oneindia Malayalam News

ദുബായ് : കൊച്ചി സ്മാര്‍ട്ട് സിറ്റിയടക്കം ടീകോമിനു വേണ്ടി നിരവധി പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ച അബ്ദുല്‍ ലത്തീഫ് അല്‍ മുല്ലയുടെ പകരക്കാരനായാണ് ജാബിര്‍ ചുമതലയേല്‍ക്കുന്നത്.

യു.എ.ഇ ടെലികോം കമ്പനിയായ ഇത്തിസലാത്തിലെ നീണ്ട പ്രവര്‍ത്തി പരിചയവുമായാണ് ജാബിര്‍ ദുബായ് സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ പദവിയിലെത്തുന്നത്. രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായ ഇത്തിസലാത്തിനെ രാജ്യാന്തര കമ്പനിയായ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജാബിര്‍.

smart-city

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഇദ്ധേഹമായിരിക്കും പങ്കെടുക്കുക. അതേസമയം സ്ഥാനം ഒഴിയുന്ന അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല ദുബൈ പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് സി.ഇ.ഒ ആയി സ്ഥാനമേല്‍ക്കും.

കൊച്ചിക്ക് പുറമെ മാള്‍ട്ടയിലെ സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടിയും മികച്ച പ്രവര്‍ത്തനം കാഴ്ച വക്കാന്‍ ഇദ്ധേഹത്തിന് സാധിച്ചു.ഏറ്റവും കൂടുതല്‍ തവണ കേരളം സന്ദര്‍ശിക്കുകയും കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നിര്‍ണ്ണായക യോഗങ്ങളില്‍ ദുബൈ ടീകോമിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയതും അബ്ദുല്‍ ലത്തീഫ് അല്‍-മുല്ലയായിരുന്നു. നിലവില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ധേഹം.

English summary
Jabir Bin Hafis is Smart City's new CEO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X