കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റ്‌ലി സൗദിയില്‍; സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

  • By Desk
Google Oneindia Malayalam News

റിയാദ്: രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ അല്‍ യമാമ രാജ കൊട്ടാരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

സൗദി സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം; ബിസിനസ് തുടങ്ങാന്‍ ഇനി ആണുങ്ങളുടെ അനുവാദം വേണ്ട
കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍, അവ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, വിവിധ അന്താരാഷ്ട്ര വിഷയങ്ങള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജെയ്റ്റ്‌ലി തന്റെ ട്വിറ്റര്‍ സന്ദേശത്തിലും ഇക്കാര്യം വ്യക്തമാക്കി. ചര്‍ച്ചയില്‍ സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദി രാജകുമാരന്‍, വാണിജ്യമന്ത്രി മാജിദ് അല്‍ ഖസബി, ധനകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദാന്‍, വിദേശകാര്യസഹമന്ത്രി നിസാര്‍ ബിന്‍ ഉബൈദ് മദനി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, ഇന്ത്യയിലെ സൗദി അംബാസഡര്‍ സൗദ് അല്‍ സാത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.

 jaitley-salman

പന്ത്രണ്ടാമത് ഇന്ത്യ-സൗദി ജോയിന്റ് കൗണ്‍സില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നതിനായി റിയാദിലെത്തിയതായിരുന്നു മന്ത്രി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് ജോയിന്റ് കൗണ്‍സില്‍ സമ്മേളനം നടക്കുന്നത്. സൗദി- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ യോഗം ഇരു രാജ്യങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. തിങ്കളാഴ്ച സൗദി വ്യാപാര മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയുമായും ജയ്റ്റ്ലി ചര്‍ച്ച നടത്തുന്നുണ്ട്. വിവിധ വ്യാപാര കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

സൗദിയില്‍ ചീട്ടുകളിക്കെതിരായ നിരോധനവും നീക്കി; മതവിരുദ്ധമെന്ന് ഒരുവിഭാഗംസൗദിയില്‍ ചീട്ടുകളിക്കെതിരായ നിരോധനവും നീക്കി; മതവിരുദ്ധമെന്ന് ഒരുവിഭാഗം

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സൗദിയില്‍ നടന്നുവരുന്ന ജനാദ്രിയ പൈതൃക ഫെസ്റ്റിവല്‍ ഗ്രാമവും അതിലെ ഇന്ത്യന്‍ പവലിയനും മന്ത്രി സന്ദര്‍ശനം നടത്തും. ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യയാണ് ഇത്തവണത്തെ അതിഥി രാഷ്ട്രം. ഉദ്ഘാടന വേളയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പങ്കെടുത്തിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് വൈകുന്നേരത്തോടെ നാട്ടിലേക്ക് തിരിക്കും.

English summary
India’s Finance Minister Arun Jaitley on Sunday called on Saudi Arabia’s King Salman bin Abdulaziz Al-Saud at the royal palace here. “Called on His Royal Highness The King of Saudi Arabia, February 18,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X