കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലബാനിയുടെ മൃതദേഹം പുതച്ചത് കുര്‍ദ് പതാകയില്‍; ഇറാഖില്‍ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

സുലൈമാനിയ്യ: അന്തരിച്ച ഇറാഖ് മുന്‍ പ്രസിഡന്റ് ജലാല്‍ തലബാനിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജന്‍മനാടായ സുലൈമാനിയ്യയില്‍ സംസ്‌ക്കരിച്ചു. ജര്‍മനിയില്‍ വച്ച് കഴിഞ്ഞ ദിവസം അന്തരിച്ച ഇറാഖിന്റെ കുര്‍ദ് വംശജനായ മുന്‍ പ്രസിഡന്റ് തലബാനിക്ക് 21 ആചാരവെടികളാണ് സൈന്യം നല്‍കിയത്. കുര്‍ദിസ്താന്‍ പ്രദേശത്തെ സുലൈമാനിയ്യ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആയിരങ്ങള്‍ അവിടെ തടിച്ചുകൂടിയിരുന്നു.

എന്നാല്‍ ഇറാഖ് മുന്‍ പ്രസിഡന്റെന്ന നിലയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കപ്പെടുന്ന തലബാനിയുടെ മൃതദേഹം ഇറാഖ് പതാകയ്ക്കു പകരം ചുവപ്പും വെളുപ്പും പച്ചയും നിറങ്ങളിലുള്ള, മധ്യത്തില്‍ സുവര്‍ണ സൂര്യന്‍ ആലേഖനം ചെയ്ത കുര്‍ദ് പതാക പുതപ്പിച്ചത് ഇറാഖ് അനുകൂല മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തി. ഇറാഖ് അനുകൂല മാധ്യമങ്ങളില്‍ ചിലത് പതാകയുടെ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് സംസ്‌കാരച്ചടങ്ങ് സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കുന്ന അവസ്ഥ പോലുമുണ്ടായി.

jalaltalabani

കുര്‍ദുകള്‍ക്ക് സ്വതന്ത്രരാജ്യം വേണമെന്ന് വാദിക്കുകയും അതിനായി പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത തലബാനിക്ക് മരിക്കുമ്പോള്‍ 83 വയസ്സായിരുന്നു. സപ്തംബര്‍ 25ന് കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ഹിതപ്പരിശോധനയുടെ പശ്ചാത്തലത്തിലാണ് കുര്‍ദ് പതാകയുടെ കാര്യം വിവാദമായത്. 92.7 ശതമാനം പേരും ഇറാഖില്‍ നിന്ന് വിട്ടുപോവണം എന്ന് വ്യക്തമാക്കിയ ഹിതപ്പരിശോധനയെ തുടര്‍ന്ന് കുര്‍ദ് പ്രദേശത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇറാഖ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇറാഖ് മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

2014 മുതല്‍ ഒന്‍പത് വര്‍ഷം ഇറാഖിന്റെ പ്രസിഡന്റായിരുന്ന തലബാനി, അറബികള്‍ക്കും കുര്‍ദുകള്‍ക്കും ശിയാക്കള്‍ക്കുമിടയിലെ അംഗീകരിക്കപ്പെട്ട മധ്യസ്ഥനായിരുന്നു. കുര്‍ദ് രാഷ്ട്രത്തിന് വേണ്ടി വാദിക്കുമ്പോള്‍ പോലും മറ്റു വിഭാഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനും അതുവഴി അവരുടെ ആദരവ് പിടിച്ചുപറ്റാനും തലബാനിക്ക് സാധിച്ചിരുന്നു. 1933ല്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. ഇദ്ദേഹം രൂപീകരിച്ച കുര്‍ദിസ്താന്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ 1956ല്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് ഒളിവില്‍ പോവേണ്ടി വന്നു. ബഗ്ദാദ് യൂനിവേഴ്‌സിറ്റിയിലെ നിയമപഠനത്തിന് ശേഷം അദ്ദേഹം അല്‍പകാലം സൈനിക സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

English summary
A funeral with full military honours has been held in northern Iraq for veteran Kurdish leader, Jalal Talabani. The 83-year old former president of Iraq was in a coma when he died in a German hospital on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X