കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലപാതകം കഥാസമാഹാരം പ്രകാശനം ചെയ്തു

ജലപാതകം എന്ന കഥാസമാഹാരം ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍ കെ.പി.കെ വേങ്ങരക്ക് നല്‍കി പ്രകാശനം ചെയ്തു.

Google Oneindia Malayalam News

ദുബായ്: ചിരന്തന സാംസ്‌ക്കരിക വേദിയുടെ ഇരുപത്തിനാലാമത്തെ പുസ്തകമായ ജലപാതകം എന്ന കഥാസമാഹാരം ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍ കെ പി കെ വേങ്ങരക്ക് നല്‍കി പ്രകാശനം ചെയ്തു. പുന്നക്കല്‍ മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഇ കെ ദിനേശന്‍ പുസ്തക പരിചയപ്പെടുത്തി.

കുഞ്ഞിക്കഥകള്‍ എഴുത്തില്‍ ചെറുതാണെങ്കിലും അവ വായനക്കാര്‍ക്ക് നല്‍കുന്നത് വലിയ വലിയ ആശയങ്ങളാണെന്നും, ചെറുകഥയിലും നോവലിലും എഴുത്തുകാരന് കിട്ടുന്ന സ്വതന്ത്ര്യം കുഞ്ഞിക്കഥയില്‍ കിട്ടുന്നില്ലന്നും അത് കൊണ്ട് തന്നെ ചെറിയ വാക്കുകള്‍ കൊണ്ട് വലിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ റഫീഖ് മേമുണ്ടയുടെ കഥകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

dubai-map

കുഞ്ഞിക്കഥയിലെ രചനാരീതികളെക്കുറിച്ച് കെ.എം.അബ്ബാസ്, ജലീല്‍ പട്ടാമ്പി, ലത്തീഫ് മമ്മിയൂര്‍, വെള്ളിയോടന്‍, സോണിയ ഷിനോയ്, ഉണ്ണി കുലുക്കല്ലൂര്‍, അഷറഫ് താമരശ്ശേരി, ദീപ അനില്‍ ടി.കെ.അഷറഫ്, എ.വി.മുഹമ്മദ്, ബി.എ.നാസര്‍ പ്രദീപ് കുമാര്‍ ഇ കെ ,അഡ്വ.സുരേഷ്, ഫൈസല്‍ മേലടി, ഷമീമം, സി.പി.ജലീല്‍, രാജന്‍ കൊളായിപ്പാലം, സലീം നൂര്‍ അബ്ദുള്ള ചേറ്റുവ, കെ .ടി.കെ. ഇബ്രാഹിം, ടി.പി.അഷറഫ് തുടങ്ങിയവര്‍ തങ്ങളുടെ വായനാനുഭവങ്ങള്‍ പങ്ക് വെച്ചു. റഫീഖ് മേമുണ്ട തന്റെ എഴുത്തിനെ കുറിച്ച് സംസാരിച്ചു. യുഎ.ഇ.പൗരന്‍ ജാസിന്റെ ഓര്‍മ്മക്കായി രാജീവന്‍ വെള്ളികുളങ്ങര കവിത അവതരിപ്പിച്ചു. ജനറല്‍ സിക്രട്ടറി ഫിറോസ് തമ്മാന സ്വാഗതവും ഷാഫി കണ്ണാടന്‍ നന്ദിയും പറഞ്ഞു.

English summary
Jalapathakam book released.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X