കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ മനം കവർന്ന് ജലീൽ പരപ്പനങ്ങാടിയുടെ കളിച്ചങ്ങാടം: ഷാര്‍ജ പുസ്തകോത്സവത്തില്‍ പുതിയ ചരിത്രം

  • By Desk
Google Oneindia Malayalam News

ഷാർജ: കുട്ടികളുടെ മനം കവർന്ന് ജന്മനാ അന്ധനായ ജലീൽ മാസ്റ്റർ പരപ്പനങ്ങാടി അവതരിപ്പിച്ച കളിച്ചങ്ങാടം ഷാർജ പുസ്‌തക മേളയിൽ പുതിയ ചരിത്രം എഴുതിച്ചേർത്തു. കെ.എൻ.എം, യുവത ബുക്ക് ഹബ്ബ് ബാൾറൂമിൽ സംഘടിപ്പിച്ച കളിച്ചങ്ങാടത്തിൽ അൽമനാർ സെൻറർ അൽഖൂസ്, അൽബറാഹ മദ്രസ്സകളിലേയും ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഖിസൈസ്, ബർദുബൈ മദ്രസ്സകളിലേയും രണ്ടായിരത്തി ഒരുനൂറ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

<strong>സംസ്ഥാനത്ത് കൂടുതല്‍ കായിക താരങ്ങള്‍ക്ക് തൊഴില്‍; ജില്ലകളിലെല്ലാം സ്റ്റേഡിയങ്ങള്‍!</strong>സംസ്ഥാനത്ത് കൂടുതല്‍ കായിക താരങ്ങള്‍ക്ക് തൊഴില്‍; ജില്ലകളിലെല്ലാം സ്റ്റേഡിയങ്ങള്‍!

കഥപറഞ്ഞും പാട്ടുപാടിയും മാതാപിതാക്കളെ സ്നേഹിക്കാനും, സ്രഷ്ടാവ് നമുക്ക് നൽകിയ പഞ്ചേന്ത്രിയങ്ങളുടെ അനുഗ്രഹവും, സ്രഷ്ടാവിലേക്കും സ്വർഗ്ഗത്തിലേക്കും എത്താനുള്ള വഴികളും പരിചയപെടുത്തുകയും ചെയ്തു. മാതാവിനെ പരിചയപെടുത്തിയ പാട്ടിനുശേഷം സദസ്സ് നിശ്ചലമാകുകയും കുട്ടികളുടെ ഖണ്ഡം ഇടറുകയും ചെയ്‌തു. രണ്ടുമണിക്കൂറുകൊണ്ട് പലകാര്യങ്ങളും പഠിക്കാൻ കഴിഞ്ഞുവെന്നും പരിപാടി വളരെ ഹൃദ്യമായിരുന്നുവെന്നും എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞു.

jaleelparappanangadi-

ചടങ്ങിൽ മുഹ്‌സിൻ ടി രചിച്ച How to enjoy studies and score high marks എന്ന പുസ്തകം വിചിന്തനം ചീഫ് എഡിറ്റർ ഇ.കെ.എം പന്നൂർ ജലീൽ പരപ്പനങ്ങാടിക്ക് നൽകി പ്രകാശനം ചെയ്തു. ജലീൽ പരപ്പനങ്ങാടിക്കുള്ള ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഉപഹാരംഷാർജ പുസ്തക മേളയുടെ പ്രതിനിധി ഖാലിദ് അൽഹാശിമി സമ്മാനിച്ചു. ഷമീം മാറഞ്ചേരി ജലീൽ പരപ്പനങ്ങാടിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശിഹാബ് പാനൂർ പരിപാടി നിയന്ത്രിച്ചു.

ഷാർജ ഷാർജഅന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വിദ്യാധരൻ മാഷുടെ സംഗീത ജീവിതത്തെ ആസ്പദമാക്കി ദീപ പി. എം രചിച്ച "കല്പാന്തകാലത്തോളം" എന്ന പുസ്തകം ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ത്തും നോളേജ് ഫൗണ്ടേഷൻ കമ്മ്യുണിക്കേഷൻ കോപ്പറേറ്റ് ഹെഡ് ഹുസൈൻ മുഹമ്മദിന് വിദ്യാധരൻ മാഷ് നൽകി. ഫൗണ്ടേഷൻ സ്റ്റാളിൽ എത്തിയ വിദ്യാധരൻ മാഷിനും, എഴുത്ത്ക്കാരി കെ.പി.സുധീരക്കും ഊഷ്മളമായ സ്വീകരണമാണ് യു.എ.ഇ. പൗരൻമാർ നൽകിയത്.

ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, ജനറൽ സിക്രട്ടറി ഫിറോസ് തമന്ന, ട്രഷറർ ടി.പി.അശാഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിദ്യാധരൻ മാഷ് കൽപ്പാതക ഗാനം പാടി അറബികളുടെ നിർബന്ധത്തിന്ഗാ വഴങ്ങി വിദ്യാധരൻ മാഷ് " കൽപ്പാതക° ഗാനം പാടി യപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് മാഷിനെ ആദരിച്ചു.

English summary
Jaleel parappanangadi's book released in sharjah book fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X