കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജയറാമും പാര്‍വ്വതിയും ഹിന്ദു പരിഷത്തില്‍... പുതിയ വിവാദം?

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: സംഘപരിവാര്‍ സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്തിന് ഏറെ പഴി കേട്ടവരാണ് സംവിധായകരായ മേജര്‍ രവിയും പ്രിയദര്‍ശനും ഒക്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചതിനും ബിജെപി അനുഭാവത്തിന്റെ പേരിലും സുരേഷ് ഗോപിയും ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു.

ഇപ്പോള്‍ താരദമ്പതിമാരായ ജയറാമും പാര്‍വ്വതിയും ആണ് ഹിന്ദു സംഘടനയുടെ വേദിയില്‍ എത്തുന്നത്. ലണ്ടനില്‍ നടക്കുന്ന ഹിന്ദു മത പരിഷത്തിലെ വിശിഷ്ടാതിഥികളാണ് ഇവര്‍.

മേജര്‍ രവിയും പ്രിയദര്‍ശനും വിവാദത്തില്‍ പെട്ടതുപോലെ ജയറാം-പാര്‍വ്വതി ദമ്പതിമാരും വിവാദത്തിലാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഹിന്ദുമത പരിഷത്ത്

ഹിന്ദുമത പരിഷത്ത്

ആദ്യമായാണ് ലണ്ടനില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിയ്ക്കുന്നത്. വന്‍ തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയിരുന്നത്.

ജയറാമും പാര്‍വ്വതിയും

ജയറാമും പാര്‍വ്വതിയും

ജയറാമും പാര്‍വ്വതിയും ഈ ചടങ്ങിലെ വിശിഷ്ടാതിഥികളാണ്. നേരത്തെ തന്നെ പരിപാടിയില്‍ പങ്കെടുക്കാനുള്ള സമ്മതം ജയറാം അറിയിച്ചിരുന്നു.

ലണ്ടനില്‍ എത്തി

ലണ്ടനില്‍ എത്തി

ഹിന്ദുമത പരിഷത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജയറാമും പാര്‍വ്വതിയും ലണ്ടനില്‍ എത്തിക്കഴിഞ്ഞു. ഊഷ്മള സ്വീകരണമാണ് രണ്ട് പേര്‍ക്കും വിമാനത്താവളത്തില്‍ നല്‍കിയത്.

 ജയറാമിന്റെ രാഷ്ട്രീയം

ജയറാമിന്റെ രാഷ്ട്രീയം

തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇതുവരെ പരസ്യമായി വെളിപ്പെടുത്താത്ത നടനാണ് ജയറാം. അതുകൊണ്ട് തന്നെ ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കുമ്പോള്‍ പലരും സംശയത്തോടെയാണ് കാണുന്നത്.

ശശികല

ശശികല

ഹിന്ദു ഐക്യവേദി നേതാവ് ശശികലയും ലണ്ടനിലെ ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ ഇവര്‍ക്ക് വിസ നിഷേധിച്ചുവെന്ന് വാര്‍ത്ത പരന്നിരുന്നു.

കലാപരിപാടികള്‍

കലാപരിപാടികള്‍

ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി വിവധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. പ്രസിദ്ധ നര്‍ത്തക ജയപ്രഭ മേനോന്റെ മോഹിനിയാട്ടവും ഉണ്ടാകും.

വിവാദം തുടങ്ങുമോ

വിവാദം തുടങ്ങുമോ

ജയറാം ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കുന്നത് പുതിയ വിവാദത്തിന തുടക്കമിടുമോ എന്നാണ് പലരും സംശയിക്കുന്നത്.

വിവാദങ്ങള്‍ക്കില്ല

വിവാദങ്ങള്‍ക്കില്ല

മിക്കപ്പോഴും വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ആളാണ് ജയറാം. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദി

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഹിന്ദുമത പരിഷത്ത് സംഘടിപ്പിയ്ക്കുന്നത്.

English summary
Jayaram and Parvathy Chief Guests of London Hindu Matha Parishad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X