കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി:ഭക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല,സൗദിയെ കണ്ടുപഠിയ്ക്കണം,പിടിച്ചാല്‍ കട പൂട്ടിക്കും

ഫെബ്രുവരി 28നകം പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തലാക്കണമെന്നും മുനിസിപ്പാലിറ്റി

Google Oneindia Malayalam News

ജിദ്ദ: സുരക്ഷിതമല്ലാത്ത രീതിയില്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിനെതിരെ ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പുമായി ജിദ്ദ മുനിസിപ്പാലിറ്റി. ഹോട്ടലുകള്‍, റസ്‌റ്റോറന്റ്, ബേക്കറികള്‍ എന്നിവയ്ക്കാണ് മുന്നറിയിപ്പ്. ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യുന്നതിനായി പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിസ് പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്നും ജിദ്ദ മുനിസിപ്പാലിറ്റി ചൂണ്ടിക്കാണിക്കുന്നു.

നിര്‍ദേശം പാലിക്കാത്ത പക്ഷം കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് ഉടനടി പിഴ ഈടാക്കുകയും കട അടച്ചുപൂട്ടുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഫെബ്രുവരി 28നകം പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തലാക്കണമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാണിക്കുന്നു.

 കടകള്‍ അടപ്പിച്ചു, മുന്നറിയിപ്പും

കടകള്‍ അടപ്പിച്ചു, മുന്നറിയിപ്പും

ജിദ്ദയിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി പ്രോദഗ്രാമിന്റെ ഭാഗമായി നിരവധി ഭക്ഷ്യശാലകള്‍ അടപ്പിച്ചതായി സബ് മുനിസിപ്പാലിറ്റികളുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് നാസിര്‍ അല്‍ മതാബ് പറയുന്നു.

ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യുമ്പോള്‍

ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യുമ്പോള്‍

ചൂടുള്ള ഭക്ഷണപഥാര്‍ത്ഥങ്ങള്‍ പാക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് കവറുകളും പ്ലാസ്്റ്റിക് പാത്രങ്ങളും ഉപയോഗിക്കരുതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി സബ് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കും റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഹമ്മദ് നാസിര്‍ പറയുന്നു.

ഹോട്ടലുകള്‍ അടച്ചുപൂട്ടും

ഹോട്ടലുകള്‍ അടച്ചുപൂട്ടും

പാക്ക് ചെയ്യുന്നതിനായി പാകം ചെയ്ത ചൂടുള്ള ബ്രെഡ് തണുപ്പിയ്ക്കുന്നതിനായി ഓവനില്‍ നിന്ന് മാറ്റുന്നതിനായി കണ്‍വെയര്‍ ബെല്‍ട്ട് ഇല്ലാത്ത ബേക്കറികള്‍ അടച്ചുപൂട്ടുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.

ഭക്ഷ്യ സുരക്ഷാ പദ്ധതി

ഭക്ഷ്യ സുരക്ഷാ പദ്ധതി

ജിദ്ദാ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി ഒരു വര്‍ഷം മുമ്പ് ജിദ്ദ മുനിസിപ്പാലിറ്റി ആരംഭിച്ച പദ്ധതികളുടെ ഭാഗമാണിത്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കുന്ന ബ്രിട്ടീഷ് കമ്പനിയുടെ സഹായത്തോടെയായിരിക്കും ഇ- ക്രിസ്റ്റല്‍ എന്ന പദ്ധതി നടപ്പിലാക്കുക.

English summary
Jeddah municipality has warned all food shops, restaurants and bakeries to stop using plastic bags and containers that are not safe for hot food.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X