കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൈറ്റക്‌സ് ടെക്‌നോളജി വീക്കില്‍ സൗജന്യമായി സ്മാര്‍ട്ട് ഗേറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.

Google Oneindia Malayalam News

ദുബായ്: മിഡിലീസ്റ്റിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ ജൈറ്റക്‌സ് ടെക്‌നോളജി വീക്കില്‍ സൗജന്യമായി സ്മാര്‍ട്ട് ഗേറ്റ് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കി. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ദുബായ് എമിഗ്രേഷന്റെ ജൈറ്റക്‌സ് ടെക്‌നോളജി വീക്ക് പവലിയനിലാണ് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അവസരമൊരുക്കിയിട്ടുള്ളത്.

ഞായര്‍ മുതല്‍ വ്യാഴം വരെയാണ് സേവനം ലഭ്യമാകുക. വിമാനത്താവളങ്ങളില്‍ 12 സെക്കന്‍ഡുകള്‍ക്കുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യമാക്കുന്ന സ്മാര്‍ട്ട് സംവിധാന നടപടിയാണ് സ്മാര്‍ട്ട് ഗേറ്റ് രജിസ്‌ട്രേഷന്‍ നടത്തിയാല്‍ സാധ്യമാകുന്നത്. അതിനിടെ ഏതാണ്ട് 2 മില്യണിലധികം ജനങ്ങള്‍ സ്മാര്‍ട്ട് രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിതായി ദുബായ് താമസ കുടിയേറ്റ വിഭാഗം അറിയിച്ചു.

almari


സ്വദേശികള്‍ക്കും,രാജ്യത്ത് താമസ വിസയുള്ള വിദേശികള്‍ക്കും സ്മാര്‍ട്ട് ഗേറ്റ് രജിസ്റ്റര്‍ ചെയ്യാം കഴിയും. പാസ്‌പോര്‍ട്ടുമായി നേരിട്ട് രജിസ്റ്റ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാം. യുഎഇ യിലെ ഏത് എമിറേറ്റിലുള്ള വിസക്കാര്‍ക്കും ഈ സംവിധാനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സ്മാര്‍ട്ട് സേവനങ്ങളുടെ പ്രഖ്യാപനങ്ങളുടെ ചുവടു പിടിച്ച് ജനങ്ങളുടെ യാത്ര നടപടികള്‍ വേഗത്തില്‍ പുര്‍ത്തികരിക്കാന്‍ വിവിധ സ്മാര്‍ട്ട് സര്‍വിസുകള്‍ക്കാണ് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് രൂപം നല്‍കിയിരിക്കുന്നത്.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നില്‍ മാത്രം 28 സ്മാര്‍ട്ട് ഗേറ്റുകള്‍ നിലവിലുണ്ട്. ശാരീരിക വൈകല്യമുള്ളവരുടെ യാത്രകള്‍ക്ക് പ്രത്യേകം രീതിയിലുള്ള സ്മാര്‍ട്ട് ഗേറ്റ് സംവിധാനവും നിലവിലുണ്ട്.

jetex

പാസ്‌പ്പോര്‍ട്ടിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തലും, കണ്ണിന്റെ സ്‌കാനിങും, വിരല്‍ അടയാളം ശേഖരിക്കലുമാണ് രജിസ്റ്റ്‌ട്രേഷന്‍ നടപടി. പിന്നീട് വിമാനത്താവളത്തിലെത്തുബോള്‍ ഇലക്ടോണിക് ഗേറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പഞ്ചിംങ് സ്‌കിനില്‍ പാസ്‌പോര്‍ട്ടിലെ മുന്‍ പേജ് പഞ്ചു ചെയുന്നതോടെ വാതില്‍ തുറക്കപ്പെടും, അതിലുടെ അകത്ത് കടക്കുകയും അവിടെ വെച്ച് കണ്ണ് സ്‌കാന്‍ ചെയ്യുകയും ചെയ്യുന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന ഒകെ മെസ്സേജ് സക്രീനില്‍ തെളിയുകയും ചെയ്യും.

3 സ്മാര്‍ട്ട് ഗേറ്റിന് രണ്ടു വാതിലുകളാണുള്ളത്. ഒരിക്കല്‍ രെജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് എപ്പോള്‍ വരുമ്പോഴും പോകുമ്പോഴും ക്യൂവില്‍ നില്‍ക്കാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആഗമനവും നിര്‍ഗമനവും സാധ്യമാകുന്നതാണ് സ്മാര്‍ട്ട് ഗേറ്റ് സംവിധാനം. പാസ്‌പോര്‍ട്ട് മുഖേനയുള്ള യാത്ര നടപടികള്‍ക്ക് പുറമെ സ്മാര്‍ട്ട് ഫോണ്‍, രാജ്യത്തെ തിരിച്ചറിയല്‍ കാര്‍ഡ്, ഇ ഗേറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയേഗിച്ചും സ്മാര്‍ട്ട് ഗേറ്റിലുടെ യാത്ര നടപടി പുര്‍ത്തിയാക്കാം.

English summary
jitex technology and the opportunity to register for free weekly Smart Gate .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X