കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ തൊഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരമൊരുക്കി ജോബ് ഫെസ്റ്റ് 2016 സംഘടിപ്പിക്കുന്നു

Google Oneindia Malayalam News

ദുബായ്: തൊഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരമൊരുക്കി ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ 'ജോബ് ഫെസ്റ്റ് 2016' ഏപ്രില്‍ 1ന് വെള്ളിയാഴ്ച ഉച്ച 2.30 മുതല്‍ രാത്രി 9 വരെ ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ദുബായ് കെ.എം.സി.സിയുടെ മാതൃകാപരമായ പുതിയൊരു കാല്‍വെപ്പാണ് ജോബ് ഫെസ്റ്റ് എന്നും സംഘാടകര്‍ പറഞ്ഞു.
യു.എ.ഇയിലെ തൊഴില്‍ രംഗത്തെ സാധ്യതകള്‍ മനസ്സിലാക്കി തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിക്കുന്ന ഒരു വേദിയൊരുക്കുകയാണ് ദുബായ് കെ.എം.സി.സി ചെയ്യുന്നത്. തൊഴിലന്വേഷകര്‍ക്കു വേണ്ടി ദുബായ് കെ.എം.സി.സിയുടെ 'മൈ ജോബ്' വിഭാഗം വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഇന്റര്‍വ്യൂ വൈദഗ്ധ്യം വര്‍ധിപ്പിക്കല്‍, ബയോഡാറ്റ തയാറാക്കല്‍, തൊഴില്‍ സാധ്യതകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് എല്ലാ തിങ്കളാഴ്ചകളിലും ഈ സബ് കമ്മിറ്റി വഴി കെ.എം.സി.സി ആസ്ഥാനത്ത് നടത്തി വരുന്നത്.

dkmccpressmeet

ഇതിനകം നിരവധി പേര്‍ക്ക് ഇത്തരം പരിശീലനങ്ങള്‍ നല്‍കുകയും ജോലി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റില്‍ എഫ്.എം.സി.ജി എസ്റ്റാബല്‍ഷ്മെന്റുകള്‍, ഹോസ്പിറ്റലുകള്‍, കല്‍നിക്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയ യു.എ.ഇയിലെ 25ല്‍ പരം പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ 700ല്‍ പരം തസ്തികകളിലേക്കാണ് അവസരം ലഭ്യമാക്കുന്നത്.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പ്രവേശന പാസ് കൈപ്പറ്റിയ 1,001 പേര്‍ക്ക് മാത്രമായിരിക്കും ഇന്റര്‍വ്യൂവിന് അവസരം ലഭിക്കുക.
ഈ സുവര്‍ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. 'മൈ ജോബ് വിംഗ്' കണ്‍വീനര്‍ അഹ്മദ് സിയാദ്.പി, ദുബായ് കെ.എം.സി.സി വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം, സെക്രട്ടറിമാരായ ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അശ്റഫ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ അരൂക്കുറ്റി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

English summary
job involves Fest 2016 in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X