കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരനെ ഷാര്‍ജാ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ രക്ഷിച്ചത് കേരളം എക്കാലവും ഓര്‍ക്കുന്ന ആ പ്രിയ നേതാവ്

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: കേരള രാഷ്ട്രീയത്തിലെ വ്യത്യസ്തനും അഴിമതിയുടെ കറ പുരളാത്ത ജന നേതാവുമായിരുന്നു എം.വി.രാഘവനെന്ന് കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ സഹകരണത്തോടെ എം.വി.ആര്‍.സ്മൃതി സാംസ്‌കാരിക വേദിയുടെ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

രാഷ്ട്രീയത്തില്‍ മാത്രമല്ല വ്യക്തിബന്ധത്തിലും എം.വി.ആറുമായും അത്രയും അടുപ്പം സൂക്ഷിച്ചിരുന്നതായി സുധാകരന്‍ ഓര്‍മ്മിച്ചു. എതിര്‍ചേരിയില്‍ പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹം തന്നെ വിമര്‍ശിച്ചിട്ടില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശ പ്രതിനിധികളുമായി എം.വി.ആര്‍. ചര്‍ച്ച നടത്തിയിരുന്നു, വേണ്ടത്ര ഇംഗ്‌ളീഷ് പരിജ്ഞാനമില്ലാത്ത അദ്ദേഹം എങ്ങിനെ ഇത്രയും അനായാസമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു നടപ്പിലാക്കിയെന്നത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് ഷാര്‍ജയിലെ ഒരു യോഗത്തില്‍വെച്ച് ഷാര്‍ജ പോലീസ് തന്നെ അറസ്റ്റ് ചെയ്ത കാര്യം സുധാകരന്‍ ഓര്‍മ്മിച്ചു. യോഗം നടത്തുന്നതിന് മുന്‍പ് സംഘാടകര്‍ അധികൃതരുടെ അനുവാദം വാങ്ങിയില്ലെന്ന കാരണത്തിലായിരുന്നു അറസ്റ്റ്.

kvraghavan-15

സംഭവമറിഞ്ഞ എം.വി.ആര്‍. അറിയാവുന്ന ഇംഗ്‌ളീഷില്‍ തന്നെ വിട്ടയക്കാനിടപെടണമെന്ന് എംബസിയില്‍ വിളിച്ചുപറഞ്ഞതും കെ.സുധാകരന്‍ സദസുമായി നര്‍മ്മത്തോടെ പങ്കുവെച്ചു. സി.എം.പി.സംസ്ഥാന സെക്രട്ടറി സി.പി.ജോണിനും ചടങ്ങില്‍ സ്വീകരണം നല്‍കി. എം.വി.ആറെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയപ്പോള്‍ ആത്മ വഞ്ചകനല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന്റെ കൂടെ പോയതെന്നും ജോണ്‍ പറഞ്ഞു. ചടങ്ങില്‍ ഇ.ടി.പ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വ.വൈ.എ.റഹീം , അഡ്വ.എം.പി.സാജു , ചന്ദ്രപ്രകാശ് ഇടമന എന്നിവരും പ്രസംഗിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ഇന്‍കാസ് നേതാവ് പുന്നക്കന്‍ മുഹമ്മദാലി, ഗ്ലോബല്‍ ഒ .ഐ.സി.സി. ഭാരവാഹി അഹമ്മദ് പുളിക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.

English summary
k sudhakaran remembers mv raghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X