കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഷാര്‍ജ പുസ്തകോത്സവത്തില്‍ നോബല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ സാന്നിധ്യമുണ്ടാകില്ല
ഷാര്‍ജ: നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥി ഇക്കുറി ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ഒഴിവാക്കാനാവാത്ത അടിയന്തിരമായി നിര്‍വഹിക്കേണ്ട വ്യക്തിപരമായ ചില ആവശ്യങ്ങള്‍ നേരിട്ടതിനാല്‍ എത്തിച്ചേരാന്‍ ആവില്ലെന്ന് അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
വായനക്കാരോടും, വിദ്യാര്‍ത്ഥികളോടും നേരിട്ട് സംവദിക്കാന്‍ പറ്റാത്തതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പുസ്തകമേളയിലെത്തുന്ന വായനക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമായി അദ്ദേഹം ഒരു വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും, അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് യുഎഇ യിലെ പ്രബുദ്ധ സമൂഹത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നാളെ വൈകിട്ട് 8 .30 മുതല്‍ 10 മണി വരെയായിരുന്നു കൈലാഷ് സത്യാര്‍ഥിയുമായുള്ള മുഖാമുഖം പരിപാടി ഷാര്‍ജ പുസ്തകമേളയില്‍ നടക്കേണ്ടിയിരുന്നത്.