കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് കന്നഡ സിനിമാ താരങ്ങളും: ആഹ്വാനം ദുബായില്‍!

  • By Desk
Google Oneindia Malayalam News

ദുബായ്: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കന്നഡ സിനിമാതാരം ശിവരാജ്കുമാര്‍ പറഞ്ഞു. ദി വില്ലന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചുമായ് ബന്ധപ്പെട്ട് ദുബായില്‍ എത്തിയ ശിവരാജ്കുമാര്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

കേരളത്തിലെ പ്രളയ ദൃശ്യങ്ങള്‍ മനസിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണ കര്‍ണാടകയിലും പ്രകൃതിക്ഷോഭം ഉണ്ടായി. അവിടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കന്നഡ സിനിമാ വ്യവസായ മേഖല പത്തുലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനും നല്‍കണമെന്നാണ് ആഗ്രഹം.

floodkozhikkode-


മുമ്പ്, ഒറീസയില്‍ പ്രളയമുണ്ടായപ്പോള്‍ തന്റെ പിതാവ് രാജ്കുമാര്‍ തെരുവിലിറങ്ങി സംഭാവന പിരിച്ചത് ഓര്‍ക്കുന്നു. കലാകാരന്‍മാര്‍ക്ക് അത്തരത്തില്‍ സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് അറിയേണ്ടതുണ്ട്. ശിവരാജ്കുമാര്‍ പറഞ്ഞു.

English summary
kannada film stars takes initiative for relief activity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X