കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒട്ടകത്തെ ഇടിച്ചിട്ട ലാൻഡ് ക്രൂയിസർ നിയന്ത്രണം വിട്ട് മറിഞ്ഞു; കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി മരിച്ചു

സലാലയ്ക്കടുത്ത് ജഅ്‌ലാന്‍ ബനീബുആലിയില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.

  • By ഡെന്നീസ്
Google Oneindia Malayalam News

മസ്ക്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ കൂത്തുപ്പറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകൾ ഷഹാരിസ്(15) ആണ് കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. ഒമാനിലെ സലാലയിലാണ് അപകടമുണ്ടായത്.

ആരു പോയാലും ദിലീപിനെ കാണാൻ വിനയൻ പോകില്ല! അതിനു കാരണവുമുണ്ട്! അവളുടെ വേദന....ആരു പോയാലും ദിലീപിനെ കാണാൻ വിനയൻ പോകില്ല! അതിനു കാരണവുമുണ്ട്! അവളുടെ വേദന....

കണ്ണന്താനം എങ്ങനെ ബിജെപിയിലെത്തി? അദ്ദേഹത്തിന് ഒരിക്കലും വർഗീയവാദിയാകാൻ കഴിയില്ലെന്ന് കെടി ജലീൽ...കണ്ണന്താനം എങ്ങനെ ബിജെപിയിലെത്തി? അദ്ദേഹത്തിന് ഒരിക്കലും വർഗീയവാദിയാകാൻ കഴിയില്ലെന്ന് കെടി ജലീൽ...

സലാലയ്ക്കടുത്ത് ജഅ്‌ലാന്‍ ബനീബുആലിയില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. കൂത്തുപ്പറമ്പ് സ്വദേശിയായ താഹിറും കുടുംബവും സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ റോഡിലുണ്ടായിരുന്ന
ഒട്ടകത്തെ ഇടിച്ചാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

omanaccident

ഇടിയുടെ ആഘാതത്തിൽ കാറിന്റെ പുറത്തേക്ക് തെറിച്ച ഷഹാരിസ് റോഡിൽ തലയിടിച്ചാണ് വീണത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷഹാരിസ് മരണപ്പെട്ടു. അപകടത്തിൽ താഹിറിനും ഭാര്യയ്ക്കും മകനും സാരമായി പരിക്കേറ്റിട്ടുണ്ട്.

വാമനജയന്തി ആശംസിച്ച് ഒരു മുഖ്യമന്ത്രി... കനത്തില്‍ ഒഎംകെവി പൊങ്കാലയിട്ട് മല്ലൂസ്, പച്ചത്തെറിവിളിയുംവാമനജയന്തി ആശംസിച്ച് ഒരു മുഖ്യമന്ത്രി... കനത്തില്‍ ഒഎംകെവി പൊങ്കാലയിട്ട് മല്ലൂസ്, പച്ചത്തെറിവിളിയും

മരിച്ച ഷഹാരിസ് സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കൂത്തുപ്പറമ്പ് സ്വദേശിയായ താഹിറും കുടുംബവും വർഷങ്ങളായി ഒമാനിലാണ് താമസം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English summary
kannur native girl died in salala, oman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X