കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പു വരുത്തണം

Google Oneindia Malayalam News

ദുബായ്: ദീര്‍ഘകാലം സ്ഥലത്തില്ലാത്തവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കാനിടയുള്ളതിനാല്‍ പ്രവാസികള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വോട്ട് ഉറപ്പുവരുത്തണമെന്ന് ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു.

voters-list-india

ദുബായ് കെ.എം.സി.സി. ഓഫീസില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ അതിന്റെ നമ്പരും കാര്‍ഡില്ലാത്തവര്‍ വീട്ടിലെ വോട്ടുള്ള ഒരംഗത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, വീട്ടുനമ്പര്‍, വാര്‍ഡ് നമ്പര്‍, വീട്ടുപേര് എന്നീ വിവരങ്ങളുമായി എത്തിയാല്‍ ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്ക് വോട്ട് ചേര്‍ക്കുന്നതിന് ദുബായ് കെ.എം.സി.സി.യില്‍ ഒരിക്കല്‍ക്കൂടി സൗകര്യം ഒരുക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

http://www.ceo.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെയും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

English summary
Kerala Assembly Election: Expatriates Check your name is included in voters list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X