കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടിസം ബാധിച്ച കുട്ടികളുടെ സംരക്ഷണം കേരള സര്‍ക്കാര്‍ അവഗണിക്കുന്നു

Google Oneindia Malayalam News

ദുബായ്: മാനസിക വൈകല്യമുള്ള കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി യു എ ഇ യിലെ പ്രമുഖ വ്യപാര സ്ഥാപനമായ മുര്‍ഷിദ് ഗ്രൂപ്പ് 12 ലക്ഷം ഇന്ത്യന്‍ രൂപ ധന സഹായം നല്‍കി. കോഴിക്കോട് കേന്ദ്രമായുള്ള ഹ്യുമാനിറ്റബ്ള്‍ ചാരിറ്റി ട്രസ്റ്റിന്റെ കീഴിലുള്ള റോസി സ്‌പെഷ്യല്‍ സ്‌കൂളിനാണ് മുര്‍ഷിദ് ഗ്രൂപ്പ് സഹായം നല്‍കിയത്. മുന്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയറും ബേപ്പൂര്‍ മണ്ഡലം എം എല്‍ എ യുമായ വി കെ സി മമ്മദ് കോയക്ക് മുര്‍ഷിദ് ഗ്രുപ്പ് എം ഡി മുഹമ്മദ് ഷാഫിയാണ് സ്ഥാപനത്തിന്റെ ധന സഹായ ചെക്ക് കൈ മാറിയത്.

മാനസിക വൈകല്യമുള്ള കുട്ടികളുടെ ജീവിത ഉന്നമനത്തിന് വേണ്ടി സ്ഥാപിതമായതാണ് റോസി സ്‌പെഷ്യല്‍ സ്‌കൂള്‍. ഹ്യുമാനിറ്റബ്ള്‍ ചാരിറ്റി ട്രസ്റ്റിന്റെ കീഴില്‍ കോഴിക്കോട് തളിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 1995 ലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. 62കുട്ടികളും 20 അധ്യാപകരുമാണ് ഇവിടെയുള്ളത്. സമൂഹത്തില്‍ ഏറെ പരിഗണന ആവശ്യമുള്ള ഈ കുട്ടികളുടെ കാര്യത്തില്‍ മാറി വരുന്ന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് കാര്യമായ പരിഗണന ലഭിക്കാറില്ല.

autism

സ്ഥാപന സ്ഥല പരിമിധിയുടെ പേരില്‍ മുടങ്ങി കിടക്കുന്ന ഇവരുടെ അനുകുല്യങ്ങള്‍ക്ക് വേണ്ടി അധിക്രതര്‍ക്ക് മുന്നില്‍ പല്‌പ്പോഴും കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും ഇവരുടെ കാര്യത്തിലുള്ള കടുംപിടിത്തം ഇവരോട് ചെയ്യുന്ന വലിയ അനീതിയാണെന്ന് ബന്ധപ്പെട്ടവര്‍ കുറ്റപ്പെടുത്തി. കരുണവറ്റാത്ത ചില നല്ല സുമനസ്സുകളുടെ കൈതാങ്ങിലാണ് സ്ഥാപനം ഇപ്പോള്‍ നടന്ന് പോകുന്നത്. 3 ലക്ഷത്തിലധികം രൂപയുട ചിലവാണ് മാസത്തില്‍ ഇവരുടെ സംരക്ഷണത്തിന് വേണ്ടത്. ഇനിയും നല്ല മനുഷ്യരുടെ സഹായം ലഭിച്ചാല്‍ കുടുതല്‍ സൗകര്യപ്രദമായ അവസരങ്ങള്‍ ഒരുക്കാന്‍ ഇവര്‍ക്ക് കഴിയും.

മരുന്നു നല്‍കിയുള്ള ഫലപ്രദമായ ചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം വന്നാല്‍ അവതാളത്തിലാക്കുന്നത്. അതിനാല്‍ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ചെറിയ രീതിയിലെങ്കിലും കൊണ്ടുവരാനാണ് സ്ഥാപനം ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ എ കെ ഫൈസല്‍ പറഞ്ഞു. ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തില്‍ രണ്ടു പേര്‍ക്കെങ്കിലും ഓട്ടിസം കണ്ടുവരുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവര്‍ത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. സവിശേഷമായ ചില പ്രത്യേകതകള്‍ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാള്‍ ഒരു മാനസിക അവസ്ഥയായാണ് സമൂഹം കാണുന്നത്. പഠന വൈകല്യമുള്ളവരും സംസാരശേഷി തീരെ കുറഞ്ഞതുമായ അവസ്ഥ മുതല്‍ സ്വന്തമായി കുടുംബം പുലര്‍ത്താനും വരുമാനം ആര്‍ജിക്കാനും സാധിക്കുന്ന വിധത്തില്‍ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥവരെ ഈ വിഭാഗത്തിലുണ്ട്. ഇവരുടെ പ്രായം കുടുതോറും സംരക്ഷണം മാതാപിതാക്കള്‍ക്കും കടുപ്പമേറും.

അത് കൊണ്ട് തന്നെ രോഗം ബാധിച്ച 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടി തുടക്കം കുറിച്ച പുതിയ പദ്ധതിയാണ് ലൈഫ് കെയര്‍ ഹോം. ഇപ്പോള്‍ 12 പേരുടെ സംരക്ഷണമാണ് ലൈഫ് കെയര്‍ ഹോം വഹിക്കുന്നത്. ധന സഹായ ചടങ്ങില്‍ സ്‌കൂള്‍ എം ഡി സിറാജ്, ചെയര്‍മാന്‍ എ കെ ഫൈസല്‍, വൈ;ചെയര്‍മാന്‍ സിക്കന്തര്‍, മഹറുഫ് മണലുടി, ജലീല്‍ ,ഹസന്‍ തിക്കോടി, ശൈഖ് ഷഫീഖ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

English summary
Kerala Government ignoring the protection of Children who are affected by Autism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X