കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള സാഹിത്യ അക്കാദമി സാഹിത്യോത്സവത്തിന് ദുബായ് വേദിയാകുന്നു

Google Oneindia Malayalam News

ദുബായ്: കേരളപ്പിറവി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യു എ ഇ എക്‌സ്‌ചേഞ്ച് അവതരിപ്പിക്കുന്ന കേരള സാഹിത്യ അക്കാദമി സീ ഷെല്‍ ഇവെന്റ്‌സ് സാഹിത്യോത്സവത്തിന് മെയ് 4 ന് തിരശ്ശീല ഉയരും. 'കേരള സാഹിത്യ അക്കാദമി സീഷെല്‍ ഇവെന്റ്‌സ് സാഹിത്യോത്സവം' എന്ന പേരില്‍ ദേശാഭിമാനി ഫോറവും ഗള്‍ഫ് മോഡല്‍ സ്‌കൂളും ചേര്‍ന്നൊരുക്കുന്ന പരിപാടി മെയ് 4 മുതല്‍ 6 വരെ ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ ആണ് ഒരുങ്ങുന്നത്. എന്റെ കേരളം എന്റെ മലയാളം സ്മരണയുടെ അറുപതാണ്ട് എന്ന ആശയത്തെ മുന്‍നിറുത്തി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തില്‍ യു എ ഇ യിലെ എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഭാഷാധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി പ്രത്യേകം ശില്പശാലകളും സംവാദങ്ങളും അരങ്ങേറും.

പ്രമുഖരായ അഞ്ചു വ്യക്തിത്വങ്ങളാണ് ഇതിനായി ഇവിടെ എത്തുന്നത്. നിരൂപകനും അധ്യാപകനും അക്കാദമിയുടെ ഇപ്പോഴത്തെ സെക്രട്ടറിയുമായ ഡോക്ടര്‍ കെ പി മോഹനന്‍, കവി സച്ചിദാനന്ദന്‍, പ്രഗത്ഭ വാഗ്മി ശ്രീ കെ. ഇ. എന്‍. കുഞ്ഞുമുഹമ്മദ്, പ്രഭാഷകന്‍ ശ്രീ എം.എം. നാരായണന്‍ മാസ്റ്റര്‍, പ്രശസ്ത നോവലിസ്റ്റ് ശ്രീ ടി. ഡി. രാമകൃഷ്ണന്‍ എന്നിവരാണ് ദുബായില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കയയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാള സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ ശില്പശാലകള്‍ നയിക്കും. മെയ് 4 നു വൈകിട്ട് 8 മണിക്കു കവി സച്ചിദാനന്ദന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ സാഹിത്യ അക്കാദമിയെ പ്രതിനിധീകരിക്കുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം യു എ ഇ യിലെ മുഴുവന്‍ സാഹിത്യ സാംസ്‌കാരികാസ്വാദകരും പങ്കെടുക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും. മെയ് 5 ന് കാലത്ത് 8 മണിക്ക് കുട്ടികളുടെ സെഷനുള്ള രെജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നു 9 മണി മുതല്‍ 10 മണി വരെ രചനാമത്സരങ്ങള്‍ ആണ്.

keralasahityaacademy

ഗ്രേഡ് 8 മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്കാണ് ഇതില്‍ പങ്കെടുക്കാനാവുക. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങളുടെ വിഷയങ്ങള്‍ 10 മിനുട്ട് മുന്‍പ് നല്‍കുന്നതായിരിക്കും. തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ക്കായി വായന, എഴുത്ത്, ആസ്വാദനം എന്ന വിഷയത്തില്‍ ശില്പശാല ഉണ്ടായിരിക്കും. ഉച്ചക്ക് 2 മണി മുതല്‍ 3.30 വരെ മാധ്യമ ടോക്ക് ഷോ ആണ്. ഇതിന്റെ ഭാഗമായി ' മാധ്യമ ഭാഷയും സംസ്‌കാരവും'' എന്ന വിഷയത്തില്‍ സംവാദം നടക്കും. മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും ഈ സെഷനില്‍ ഉണ്ടായിരിക്കും. മാധ്യമ രംഗത്തെ സമകാലീന സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വേദിയായിരിക്കും ഇത്. ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 6 മണി വരെ എഴുത്തുകാര്‍, വായനക്കാര്‍, പൊതു രംഗത്തെ പ്രമുഖര്‍, സാംസ്‌കാരിക നായകര്‍ എന്നിവര്‍ പങ്കെടുക്കുന്ന ശില്പശാല അരങ്ങേറും. പ്രവാസ രചനകള്‍ ഒരു അന്വേഷണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇതില്‍ ചര്‍ച്ച നടക്കുക.

വൈകീട്ട് 6.30 നാണ് പൊതു സമ്മേളളനം. എന്റെ കേരളം എന്റെ മലയാളം - സ്മരണയുടെ അറുപതാണ്ട് എന്ന ആശയത്തെ മുന്‍നിര്‍ത്തി സംസ്ഥാന രൂപീകരണത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഗള്‍ഫ് പതിപ്പായിരിക്കും ഇവിടെ അരങ്ങേറുക. മലയാളത്തിന്റെ മഹനീയ എഴുത്തുകാരുടെ സാന്നിധ്യം കൊണ്ട് ഈ വേദി ധന്യമാകും. സാഹിത്യ പ്രതിഭകള്‍, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, കോണ്‍സുലേറ്റ് പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കും. പ്രമുഖ മലയാള കൃതികളെ ആസ്പദമാക്കി ഒരുക്കുന്ന കലാവിരുന്ന് വേറിട്ട ഒരനുഭവമായിരിക്കും. യു എ ഇ യിലെ എല്ലാ എമിരേറ്റുകളില്‍ നിന്നുമുള്ള പങ്കാളിത്തം ചടങ്ങില്‍ ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവിധ എമിരേറ്റുകളില്‍ നിന്നും വ്യത്യസ്തമായ കലാപരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറും.

മെയ് 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭാഷാധ്യാപകര്‍ക്കായി ' മാതൃഭാഷയും പ്രവാസവും'' എന്ന വിഷയത്തില്‍ ശില്പശാല ഒരുങ്ങും. യു എ ഇ യിലെ സ്‌കൂളുകളില്‍ നിന്നുള്ള ഭാഷാധ്യാപകര്‍, ഭാഷയെ സ്‌നേഹിക്കുന്ന മറ്റു അധ്യാപകര്‍ എന്നിവര്‍ എന്നിവരെ ഉള്‍പ്പെടുത്തി, അധ്യാപകര്‍ക്ക് മാത്രമായ ഒരു ശില്പശാലയാണ് ഇത്. ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.pravasakeralam.com എന്ന വെബ്‌സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്.

English summary
Kerala Sahitya Academy Sahithyotsava at dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X