കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ നിന്ന് കൂടുതല്‍ സര്‍വീസിന് കേന്ദ്രം തയ്യാര്‍; പിണറായി സര്‍ക്കാര്‍ തടസം നില്‍ക്കുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊവിഡ് വ്യാപനം കൂടിയതോടെ നാട്ടിലേക്ക് പ്രവാസികള്‍ എത്തുന്ന വിമാന സര്‍വീസുകള്‍ കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് കേന്ദമന്ത്രി വി മുരളീധരന്‍. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് വ്യക്തമാക്കിയാല്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറാണ്. ധാരാളം ആളുകള്‍ തിരികെ വരാന്‍ ആഗ്രഹിച്ച് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ട്. അവരെ എത്രയും വേഗം തിരികെയെത്തിക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമെന്നും വി മുരളീധരന്‍ പറഞ്ഞു.

p

കൂടുതല്‍ പ്രവാസികളെ കേരളത്തിലെത്തുക്കുന്ന വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോള്‍. ഇനിയും വര്‍ധിപ്പിക്കാനുള്ള സാഹചര്യമില്ല. അതുകൊണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അടക്കം നിയന്ത്രണം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഗള്‍ഫില്‍ ഒട്ടേറെ മലയാളികള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനിയും അവരെ നാട്ടിലെത്തിക്കാന്‍ വൈകരുത് എന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ ബോധിപ്പിക്കാന്‍ ശ്രമിച്ചുവരികയാണെന്നും വി മുരളീധരന്‍ പറഞ്ഞു.

'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി

ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ കേരളം പുതിയ നിബന്ധനകള്‍ വച്ചിട്ടുണ്ട്. സംസ്ഥാനം തടസം നിന്നാല്‍ മറികടക്കാന്‍ പറ്റില്ലെന്ന് സൂചിപ്പിച്ച മന്ത്രി കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. എത്ര പ്രവാസികള്‍ വന്നാലും സ്വീകരിക്കുമെന്നും അതിനുള്ള സജീകരണങ്ങള്‍ കേരളം ഒരുക്കിയിട്ടുണ്ടെന്നുമാണ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. രണ്ടര ലക്ഷം പ്രവാസികളെ സ്വീകരിക്കാനുള്ള സജീകരണങ്ങള്‍ ഒരുക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. മറിച്ചുള്ള വിവരമാണ് കേന്ദ്ര മന്ത്രി പങ്കുവച്ചിരിക്കുന്നത്.

മാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലംമാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലം

മുസ്ലിങ്ങള്‍ക്ക് വേണ്ടി വാദിച്ചു; നേതാജിയുടെ ചെറുമകനെ ബിജെപി തെറിപ്പിച്ചു, അപ്രസക്തനെന്ന് പാര്‍ട്ടിമുസ്ലിങ്ങള്‍ക്ക് വേണ്ടി വാദിച്ചു; നേതാജിയുടെ ചെറുമകനെ ബിജെപി തെറിപ്പിച്ചു, അപ്രസക്തനെന്ന് പാര്‍ട്ടി

മോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂമോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂ

English summary
Kerala seeks will reduce Flights From Abroad with expats: V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X