കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ഷാർജയിലെ സ്ഥാപനം: കാർഗോയ്ക്ക് പണം നൽകിയ ഫാസിൽ ആര്?

Google Oneindia Malayalam News

ദുബായ്: സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെയാണ് വിദേശത്തുള്ള അൽ സത്താർ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ പേര് ചർച്ചയാവുന്നത്. സ്ഥാപനത്തിന്റെ പേര് പുറത്തുവന്നതോടെ സ്വർണ്ണക്കടത്ത് കേസിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് അറിയിച്ച് സ്ഥാപനത്തിന്റെ അധികൃതർ തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേരാണ് ഇതോടെ പുറത്തുവന്നിട്ടുള്ളത്.

 കർണാടകത്തിൽ കൊവിഡ് ഭീതി ഉയരുന്നു: 60 ശതമാനം കേസുകളും ബെംഗളൂരുവിൽ, ഒറ്റദിവസം 1498 കേസുകൾ!! കർണാടകത്തിൽ കൊവിഡ് ഭീതി ഉയരുന്നു: 60 ശതമാനം കേസുകളും ബെംഗളൂരുവിൽ, ഒറ്റദിവസം 1498 കേസുകൾ!!

ഫാസിൽ എന്ന പേരിൽ സ്ഥാപനത്തിൽ ആരും തന്നെ ജോലി ചെയ്യുന്നില്ലെന്നും സ്ഥാപനം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ഈന്തപ്പഴവും പലവ്യഞ്ജനങ്ങളും വിൽക്കുന്ന ഈ കടയുടെ പേരിലുള്ള ഇൻവോയിസിലായിരുന്നു വിമാനത്താവളത്തിൽ എത്തിച്ചതെന്നാണ് അറസ്റ്റിലായ പിഎസ് സരിത്തിന്റെ റിമാൻഡ് അപേക്ഷയിൽ പറയുന്നത്.

 gold-15824

ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി വിദേശത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചതെന്നാണ് കസ്റ്റംസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പുറമേ യുഎഇയിൽ ഭക്ഷ്യവസ്തുക്കളുടെ കടനടത്തിവരുന്ന ഫാസിൽ എന്നയാളാണെന്നാണ് കസ്റ്റംസും വ്യക്തമാക്കിയത്. കാർഗോ ബുക്ക് ചെയ്തത് ഫാസിൽ എന്നയാളാണെന്നും ഇതിനുള്ള പണം നൽകിയത് സരിത്തുമാണന്നെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം.

സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്ത് നൽകിയ നിർദേശത്തിന് അനുസരിച്ചാണ് ഫാസിൽ കാർഗോ ബുക്ക് ചെയ്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആരാണ് ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം വെച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ കുടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ വിശദമായ അന്വേഷണം തന്നെ വേണമെന്നുമാണ് കസ്റ്റംസ് മുന്നോട്ടുവെക്കുന്ന ആവശ്യം. വിദേശത്ത് നിന്ന് എയർകാർഗോ വഴി എത്തിച്ച 30 കിലോ സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.

കോണ്‍സുലേറ്റിലേക്കുള്ള കാര്‍ഗോയുടെ മറവില്‍ വിദേശത്ത് നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുഎഇ കാര്യാലയത്തിന്റെ പേര് ചീത്തയാക്കാന്‍ ശ്രമിച്ചതും അന്വേഷണം പ്രഖ്യാപിക്കാന്‍ ഒരു കാരണമാണ്. നയതന്ത്ര ബാഗേജ് ദുരുപയോഗം ചെയ്തതാണ് കേസിൽ യുഎഇയുടെ ഇടപെടലിന് കാരണം.

English summary
Kerala smuggling case: Sharjah businsess team denies link
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X