കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്കുളള വിമാന യാത്രയ്ക്ക് ഇനി നീളം കൂടും, നിരക്കും കൂടും! വിനയായി ഇറാൻ-അമേരിക്ക സംഘർഷം

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്ന മലയാളികള്‍ക്ക് ഇരുട്ടടി | #SaudiArabia | Oneindia Malayalam

ദില്ലി: കേരളത്തില്‍ നിന്ന് സൗദിയിലേക്കുളള വിമാന യാത്രയ്ക്ക് ഇനി നീളം കൂടും. മാത്രമല്ല വിമാന ടിക്കറ്റ് നിരക്കിലും വര്‍ധനവുണ്ടാകാന്‍ സാധ്യത ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ വ്യോമ മേഖല ഒഴിവാക്കി പറക്കേണ്ടി വരുന്നതിനാലാണ് യാത്രയ്ക്ക് ദൈര്‍ഘ്യമേറുന്നതും യാത്രാ നിരക്ക് വര്‍ധിക്കുന്നതുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാന്‍ ഉള്‍ക്കടലിന് സമീപത്ത് ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ ഇറാന്റെ വ്യോമ മേഖലയിലൂടെയുളള പറക്കല്‍ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.

നിലപാടുണ്ടായിട്ട് പോകുന്നതല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്, ബിജെപിയിൽ ചേരുന്നവരെപ്പറ്റി നടൻനിലപാടുണ്ടായിട്ട് പോകുന്നതല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്, ബിജെപിയിൽ ചേരുന്നവരെപ്പറ്റി നടൻ

ഇതോടെ കേരളത്തില്‍ നിന്നും സൗദിയിലേക്കുളള വിമാനയാത്രയ്ക്ക് അരമണിക്കൂര്‍ നീളം കൂടുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ഇറാന്റെ വ്യോമ മേഖല ഒഴിവാക്കേണ്ടി വരുന്നതിനാല്‍ 200 മൈല്‍ അധിക ദൂരമാണ് സഞ്ചരിക്കേണ്ടതായി വരുന്നത്.

air india

അധിക ദൂരം യാത്ര വേണ്ടി വരുന്നുണ്ടെങ്കിലും എയര്‍ ഇന്ത്യ ഇതുവരെ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടില്ല. നിലവില്‍ വേണ്ടി വരുന്ന അധിക ചിലവ് കമ്പനി തന്നെയാണ് വഹിക്കുന്നത്. 200 മൈല്‍ അധിക ദൂരം പറക്കാന്‍ ബോയിംഗ് 737 വിമാനം ഒരു ടണ്‍ ഇന്ധനമാണ് അധികമായി ഉപയോഗിക്കുന്നത്. ഇറാന്റെ വ്യോമ മേഖല ഒഴിവാക്കി ദീര്‍ഘനാള്‍ പറക്കേണ്ടി വന്നാല്‍ അധിക ചിലവ് കമ്പനിക്ക് വഹിക്കാന്‍ സാധിക്കില്ല.

അങ്ങനെ വന്നാല്‍ വിമാന നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ വ്യോമ മേഖല ഒഴിവാക്കി പറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ജൂണ്‍ 22 മുതല്‍ ഈ നിര്‍ദേശം നിലവിലുണ്ട്. കേരളത്തില്‍ നിന്ന് റിയാദിലേക്കും ദമാമിലേക്കുമാണ് എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്നത്. സൗദി സര്‍വ്വീസ് കൂടാതെ എയര്‍ ഇന്ത്യയുടെ അമേരിക്ക, യൂറോപ്പ് സര്‍വ്വീസുകളേയും ഇത് ബാധിച്ചിട്ടുണ്ട്.

English summary
Kerala to Saudi Arabia flying time increased by 30 minutes from last week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X