കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ കൊച്ചുകൃഷ്ണനും ആര്‍പി മുരളിയും ഷാര്‍ജയില്‍ നിന്നും ലോക കേരളസഭാംഗം

Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയിലെ മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ ആര്‍.കൊച്ചുകൃഷ്ണനെ ലോക കേരള സഭാംഗമായി തിരഞ്ഞെടുത്തു. ഷാര്‍ജയിലെ സാംസ്‌കാരിക സംഘടനയായ മാസ് ഷാര്‍ജയുടെ സ്ഥാപക നേതാവുകൂടിയായ അദ്ദേഹം കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗമെന്ന പദവികൂടി വഹിക്കുന്നു. കൈരളി ചാനല്‍ യുഎഇ കോ - ഓഡിനേറ്റര്‍ കൂടിയായ കൊച്ചുകൃഷ്ണന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ അയിലം സ്വദേശിയാണ്. 41 - വര്‍ഷമായി ഷാര്‍ജയില്‍ പ്രവാസ ജീവിതം നയിക്കുന്ന കൊച്ചുകൃഷ്ണന്‍ 1976 - ഡിസംബര്‍ 18 - നാണ് ആദ്യമായി യുഎഇയിലെത്തിയത്. പ്രവാസ അനുഭവങ്ങള്‍ ഏറെയുള്ള അദ്ദേഹം 24 - മത്തെ വയസിലാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ഷാര്‍ജയില്‍ ജോലിയുടെ ഭാഗംപോലെ സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായി. തുടര്‍ന്ന് ഇടതുപക്ഷാഭിമുഖ്യമുള്ള 'മാസ്' എന്ന സംഘടനയ്ക്ക് രൂപം നല്‍കാന്‍ നേതൃപരമായ പങ്കു വഹിച്ചു. 1985 - ല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ അംഗമായി, രണ്ടുഘട്ടങ്ങളിലായി അസോസിയേഷന്‍ ഭരണസമിതിയില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു. 2010 ലും ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു.

kochukrishnan

ആര്‍.പി.മുരളി ലോക കേരളസഭാംഗം കൈരളിയുടെ ഷാര്‍ജ മേഖല കോ - ഓഡിനേറ്റര്‍ കൂടിയായ മുരളി സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നു. 1984 മുതല്‍ ഇന്ത്യക്കാരുടെ പൊതു വേദിയായ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ യുടെ അംഗമായും നിരവധി തവണ മാനേജിങ് കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ ഭരണസമിതിയെ സഹായിക്കുന്ന കോ - ഓഡിനേഷന്‍ ചെയര്‍മാനാണ്. 1980 - ഫെബ്രവരി 17 - നു ആദ്യമായി യുഎഇയില്‍ എത്തിയ ആര്‍.പി.മുരളി ഷാര്‍ജ, അജ്മാന്‍ കേന്ദ്രീകരിച്ച് മലയാളി സമൂഹത്തിനിടയില്‍ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ചാണ് പൊതു രംഗത്തെത്തുന്നത്.

Keralasabha

ഷാര്‍ജയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ മാസ് ഷാര്‍ജ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുരളി , നിരവധി പ്രവാസി പ്രശ്‌നങ്ങള്‍ കേരളത്തിലെ സര്‍ക്കാര്‍ തലങ്ങളില്‍ എത്തിക്കുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസ മലയാളികളുടെ ക്ഷേമത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ ലോക കേരളസഭാംഗമെന്ന പുതിയ ചുമതലകൊണ്ട് സാധിക്കുമെന്ന് മാസ് ഷാര്‍ജ പ്രതീക്ഷ പ്രകടിപ്പിച്ചു. ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന മുരളി, പത്തനംതിട്ട ജില്ലയില്‍ കോന്നി ഐരവണ്‍ സ്വദേശിയാണ്. കൂടാതെ കേരള ആസൂത്രണ ബോര്‍ഡിനുകീഴിലുള്ള ഇപ്പോഴത്തെ 19 അംഗ പ്രവര്‍ത്തകസമിതിയിലും അംഗമാണ്.

English summary
Keralasabha member from sharja are R Kochukrishnan and RP Murali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X