കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്‌സ് ചിക്കുവിന്‍റെ കൊലപാതകം; 119 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഭര്‍ത്താവിന് മോചനം !

  • By Vishnu
Google Oneindia Malayalam News

മസ്‌കറ്റ്: ഒമാനിലെ സാലാലയില്‍ മലയാളി നഴ്‌സ് ചിക്കു കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് ലിന്‍സണെ മോചിപ്പിച്ചു. 119 ദിവസമായി ഒമാന്‍ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു ലിന്‍സണ്‍.

കഴിഞ്ഞ ഏപ്രില്‍ 10ന് ആണ് ചിക്കു റോബോര്‍ട്ടിനെ ഒമാനിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ലിംസണ്‍ ജോലിയില്‍ ആയിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഗര്‍ഭിണിയായ ഭാര്യയെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ ഫ്‌ളാറ്റിലേക്ക്‌ വന്ന ലിന്‍സണാണ് കൊലപാതകം നടന്നത് ആദ്യമറിയുന്നത്.

Chicku Robert

ചിക്കുവിന്റെ കാതിലെ ക്കലടക്കം ശരീരത്തുണ്ടായിരുന്ന 12 പവന്‍ ആഭരണങ്ങള്‍ മോഷണം പോയിരുന്നു. ഭര്‍ത്താവിനെ കൊലപാതകം നടന്ന അന്നുതന്നെ ഒമാന്‍പോലീസ് കസ്റ്റഡിയിലെടുത്തു. ലിന്‍സണ് കൊലപാതകവുമായി ബന്ധമുണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ ബന്ധുക്കളടക്കം ലിന്‍സണ് വേണ്ടി രംഗത്ത് വന്നിരുന്നു.

ഖേദപ്രകടനം തച്ചങ്കരിയെ രക്ഷപ്പെടുത്തില്ല; മുഖ്യമന്ത്രി തീരുമാനിക്കും, തച്ചങ്കരി ഔട്ട് ...!ഖേദപ്രകടനം തച്ചങ്കരിയെ രക്ഷപ്പെടുത്തില്ല; മുഖ്യമന്ത്രി തീരുമാനിക്കും, തച്ചങ്കരി ഔട്ട് ...!

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പാക്കിസ്ഥാനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാടകകൊലയാളിയായ ഇയാളെ ഏര്‍പ്പെടുത്തിയത് ലിന്‍സണാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ ബന്ധുക്കള്‍ ഇത് നിഷേധിച്ചു. ദിവസങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനിയെ പോലീസ് വിട്ടയച്ചു. പക്ഷേ ലിന്‍സണെ മോചിപ്പിക്കാന്‍ തയ്യാറായില്ല.

ചിക്കുവിന്റെ പിതാവ് റോബര്‍ട്ടും മറ്റ് ബന്ധുക്കളും ലിന്‍സണ് വേണ്ടി രംഗത്ത് വന്നിട്ടും ഒമാന്‍പോലീസ് വിചിത്രമായ വാദങ്ങള്‍ പറഞ്ഞ് ലിന്‍സണെ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. വിദേശ കാര്യമന്ത്രാലയത്തിന്റെ ഇടപെടലോടെയാണ് ലിന്‍സണ് മോചനമുറപ്പായതെന്നാണ് വിവരം. വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ് ഇടപെട്ടിട്ടുണ്ട്. ഉടന്‍തന്നെ ലിന്‍സണെ നാട്ടിലെത്തിക്കാനുള്ള നടപടികളുണ്ടാകും.

Read Also: രഹസ്യ സംഭാഷണം പുറത്ത് വിടാതിരിക്കാന്‍ രണ്ട് കോടി; കേന്ദ്രമന്ത്രി വികെ സിങ്ങിന്റെ ഭാര്യ പറഞ്ഞതെന്ത്?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Linson Thomas, the husband of murdered Keralite nurse Chikku Robert, was released after keeping him in custody for119 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X