കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബൂബക്കര്‍ വധം; കണ്ണൂര്‍ സ്വദേശിക്ക് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചു!!!

Google Oneindia Malayalam News

ഷാര്‍ജ: ജോലി നല്‍കി സഹായിച്ച വ്യക്തിയെ തന്നെ പണത്തിനു വേണ്ടി കൊലചെയ്ത പ്രതിക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശിയും അസ്ഹര്‍ അല്‍ മദീന മാനേജറുമായ അബൂബക്കറിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ കൊളച്ചേരി കമ്പില്‍ സ്വദേശിയായ അബുദുല്‍ ബാസിത്തിനാണ് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചത്. 2013 സെപ്റ്റംബറിലാണ് അബൂബക്കറിനെ താമസമുറിയില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്ന ഏതാണ്ട് ഒന്നേകാല്‍ ലക്ഷം ദിര്‍ഹവും കളവുപോയിരുന്നു. സ്ഥാപനത്തില്‍ ഓരോ ദിവസവും ലഭിക്കുന്ന കളക്ഷന്‍ തുക രാത്രി താമസ മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന ആളാണ് കൊലയ്ക്ക് പിന്നിലെന്ന് തുടക്കത്തിലെ പോലീസിന് സംശയമുണ്ടായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെയാണ് പലപ്പോഴും പണത്തിന് അകമ്പടി നല്‍കിയിരുന്നതും. അതുകൊണ്ടു തന്നെ അന്ന് അവധിയിലുണ്ടായിരുന്ന ജീവനക്കാരെ ചുറ്റിപ്പറ്റി നടത്തിയ അന്യേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.

almadheenakola

ഇതേ സ്ഥാപനത്തിലെ റെഡിമെയ്ഡ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ബാസിത് സാമ്പത്തീക പ്രയാസം നേരിട്ടിരുന്ന കുടുബത്തിലെ അംഗമായിരുന്നു. കൊലചെയ്യപ്പെട്ട അബൂബക്കര്‍ തന്നെയാണ് ഇയാള്‍ക്ക് വിസ നല്‍കി സ്ഥാപനത്തില്‍ ജോലി ശരിയാക്കി നല്‍കിയതും. ഒമ്പതു മാസം മുന്‍പാണ് ബാസിത്ത് യുഎഇ ല്‍ എത്തിയത്. അതിനിടയില്‍ ഇയാളുടെ സഹോദരിയുടെ കല്യാണത്തിനു വേണ്ട സാമ്പത്തീക സഹായത്തിനും മരണപ്പെട്ട അബൂബക്കറാണ് മുന്‍കൈയ്യെടുത്തത്. അബൂബക്കറിന്റെ കൊലപാതകം അറിഞ്ഞു തടിച്ചുകൂടിയവരില്‍ ബാസിത്തുമുണ്ടായിരുന്നു.

ആര്‍ക്കും ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു ഇയാളുടെ പെരുമാറ്റം. അന്ന് കൂടെ അകമ്പടി പോയ ജീവനക്കാരനുമായി കലഹിക്കാനും ബാസിത്ത് മുന്‍പന്തിയിലുണ്ടായിരുന്നു. താനാണ് പോയതെങ്കില്‍ ഇതു സംഭവിക്കില്ലെന്നായിരുന്നു കലഹത്തിനിടെ ബാസിത് പറഞ്ഞതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ജീവനക്കാരെ സ്റ്റേഷനില്‍ വിളിപ്പിച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ ബാസിത്തിന്റെ പെരുമാറ്റത്തില്‍ സംശയം കണ്ടെത്തിയ പോലീസ് മറ്റ് ചിലരെ കസ്റ്റഡിയില്‍ നിര്‍ത്തി ഇയാളെ പുറത്തുവിടുകയായിരുന്നു. ശേഷം ഇയാളുടെ നീക്കങ്ങളും സംസാരവും പോലീസ് പിന്തുടര്‍ന്നു.

പിന്നീട് വീണ്ടും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പിനിടെ ബാസിത്തിന്റെ കട്ടിലിന്നടിയില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കാണാതായ പണം കണ്ടെത്തുകയും ചെയ്തു. സംഭവം നടന്ന് ഏതാനും ദിവസത്തിനകം തന്നെ പ്രതിയെ പോലീസ് കണ്ടെത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റി.

English summary
Keralite sentenced to death in Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X