കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയന്‍ കോണ്‍സുലേറ്റ് ദുബായില്‍ ഫുഡ്‌ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

Google Oneindia Malayalam News

ദുബായ്: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് കൊറിയന്‍ റിപ്പബ്ലിക്കിന്റെ നേതൃത്വത്തില്‍ ദുബായ് മറീനയില്‍ കൊറിയന്‍ ഫുഡ്‌ഫെസ്റ്റിവല്‍ 2016 അരങ്ങേറി. ദുബായിലെ കൊറിയന്‍ കോണ്‍സല്‍ ജനറല്‍ നാംഡുക്ക്ഹിയോ ഫെസ്റ്റിവല്‍ ഉദ്ഘാടനംചെയ്തു.

കൊറിയന്‍ ഭക്ഷ്യ വൈവിധ്യവും സാംസ്‌കാരിക പൈതൃകവും മേളിച്ച ഈ ഫുഡ്‌ഫെസ്റ്റിവലില്‍ വിവിധ രാജ്യക്കാരായ ഭക്ഷണ പ്രിയരുടെ ഇഷ്ടവേദിയായി മാറി. പ്രമുഖ കൊറിയന്‍ റെസ്റ്റോറന്റുകള്‍, ബേക്കറി സ്റ്റോറുകള്‍ തുടങ്ങി നൂറിലേറേ കൊറിയന്‍ കച്ചവട സംരംഭകര്‍ രുചികരമായ കൊറിയന്‍ വിഭവങ്ങളും രുചികളും അവയുടെ സവിശേഷതകളും സന്ദര്‍ശകര്‍ക്കായി വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

koreanfoodfestival

വെജ്, നോണ്‍വെജ്, വ്യത്യസ്ത രുചികളിലുള്ള സൂപ്പുകള്‍, മധുരവിഭവങ്ങള്‍ കൂടാതെ കിംച്ചി, ബല്‍ഗോഗി, റിയോക്‌ബോക്കി എന്നീ സ്‌പെഷ്യല്‍ കൊറിയന്‍ വിഭവങ്ങളും സന്ദര്‍ശകരുടെ ഇഷ്ടരുചികളില്‍ ഒന്നായിമാറി. നിരവധി സാംസ്‌കാരിക വൈവിധ്യങ്ങളുള്ള രാജ്യമാണു യുഎഇ അതുകൊണ്ടു തന്നെ മിഡില്‍ഈസ്റ്റിലെ കൊറിയന്‍ ഭക്ഷണ പ്രേമികള്‍ക്ക് പ്രിയമേറിയ രുചി വൈവിധ്യങ്ങളില്‍ തയ്യാറാക്കി കൊടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോണ്‍സല്‍ ജനറല്‍ നാംഡുക്ഹിയോ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം ഒരുപുതുമ ഒരുക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും, കൊറിയന്‍ ഭക്ഷ്യരുചികള്‍ ഏവര്‍ക്കും ഇഷ്ടമാകുമെന്ന വിശ്വാസമുണ്ടെന്നും വരും വര്‍ഷങ്ങളില്‍ കൊറിയന്‍ ഭഷ്യമേള വന്‍ ആഘോഷമാക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു. കൊറിയഅഗ്രോഫിഷറീസ് ആന്‍ഡ് ഫുഡ്‌ട്രേഡ് കോര്‍പ്പറേഷന്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയ പാരമ്പര്യ കൊറിയന്‍ വിഭവങ്ങളുടെ ലൈവ് കുക്കിംങ് ക്ലാസ് ഷെഫ് മാക്‌സിംകിം വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

English summary
Korean consulate's Food Festival at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X