കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രവാസി സംഘടനയ്ക്ക് യുഎഇയില്‍ പുതിയ പേരും നേതൃത്വവും

Google Oneindia Malayalam News

ദുബായ്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി അനുഭാവ സംഘടനയ്ക്ക് യുഎഇയില്‍ പുതിയ പേരും നേതൃത്വവും നിലവില്‍ വന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്‌സ് സൊസൈറ്റി ഇന്‍കാസ് എന്നാണ് പുതിയ പേര്. കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസികളെ ഒരു കുടക്കീഴില്‍ അണിനിരത്തി, ഇന്ത്യയുടെയും യുഎഇയുടെയും കലാ സാസ്‌കാരിക വികസനജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ സംഘടന ലക്ഷ്യമിടുന്നു.

ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്‌സ് സൊസൈറ്റി അഥവാ, ഇന്‍കാസ് എന്നാണ് ഇനി കോണ്‍ഗ്രസിന്റെ യുഎഇ കൂട്ടായ്മ അറിയപ്പെടുക. ഇരുരാജ്യങ്ങളുടെയും കലാസാസ്‌കാരികജീവകാരുണ്യ മേഖലകളില്‍ ഇനി ഇന്‍കാസ് സജീവമായി പ്രവര്‍ത്തിക്കും. ഇതിനായി, ആദ്യഘട്ടത്തില്‍ ഇന്‍കാസിന്റെ യുഎഇ കേന്ദ നേതൃത്വത്തെ ഐക്യകണ്ഡേന പ്രഖ്യാപിച്ചു. സി ആര്‍ ജി നായരാണ് യുഎഇ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ട്.

dubai-map

പുന്നക്കന്‍ മുഹമ്മദലിയെ ജനറല്‍ സെകട്ടറിയായും ബേബി തങ്കച്ചനെ ട്രഷറായും തിരഞ്ഞെടുത്തു. ഇടവ സെയ്ഫാണ് വര്‍ക്കിങ് പ്രസിഡണ്ട്. കൂടാതെ ഏഴ് വൈസ് പ്രസിഡണ്ടുമാരെയും ആറ് സെക്രട്ടറിമാരെയും പുതുതായി പ്രഖ്യാപിച്ചു. ടി എ രവീന്ദ്രന്‍, കെ എച്ച് താഹിര്‍, ഷാജി ഖാന്‍, ടി എ നാസര്‍, എന്‍ പി രാമചന്ദ്രന്‍, ആര്‍ എം പി ജമാലുദ്ധീന്‍, നളിനാക്ഷന്‍ ഈരാറ്റുപുഴ എന്നിവര്‍ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരാണ്. അബ്ദുല്‍ മനാഫ്, അബ്ദുല്‍ മജീദ്, എസ് എം ജാബിര്‍, എച്ച് അഷ്‌റഫ്, അനീഷ് ഭാസി, രഘുത്തമന്‍ എന്നിവരെ സെക്രട്ടറിമാരായും കെ പി സി സി നേതൃത്വം പ്രഖ്യാപിച്ചു.

കെ പി സി സി ജനറല്‍ സ്രെകട്ടറിമാരായ അഡ്വ. പി എം സുരേഷ് ബാബു, എന്‍ സുബ്രമണ്യന്‍, സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവരുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ചര്‍ച്ചകളിലാണ് ഈ ഐക്യത്തോടെയുള്ള പ്രഖ്യാപനം. യുഎഇയിലെ മറ്റു എമിറേറ്റ് കമ്മറ്റികളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

English summary
KPCC takes cultural route for the NRI votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X