കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ മേൽനോട്ടത്തിൽ പ്രവാസി ചിട്ടിയുമായി കെഎസ്എഫ്ഇ എത്തുന്നു

Google Oneindia Malayalam News

ദുബായ്: കെഎസ്എഫ് പ്രവാസി ചിട്ടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസഥാന സർക്കാർ സംഘം യു.എയിലെത്തി. ദുബായിലും അബുദാബിയിലും വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തും. പ്രവാസി ചിട്ടിയുടെ പ്രത്യേകതകളും അത് കേരളത്തിന് നൽകാൻ പോകുന്ന വലിയ നേട്ടങ്ങളും കേരളീയ സഘടനകൾക്ക് വിശദീകരിച്ച് കൊടുക്കുകയാണ് സംഘത്തിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം എന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് ദുബായിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

 ഒരു വയസുകാരിയെ കുട്ടികള്‍ക്ക് മുന്‍പിലിട്ട് പീഡിപ്പിച്ചു: പുറത്തറിഞ്ഞത് ഇങ്ങനെ, പ്രതി അയല്‍വാസി ! ഒരു വയസുകാരിയെ കുട്ടികള്‍ക്ക് മുന്‍പിലിട്ട് പീഡിപ്പിച്ചു: പുറത്തറിഞ്ഞത് ഇങ്ങനെ, പ്രതി അയല്‍വാസി !

നവംബർ മൂന്നാം തീയതി വൈകിട്ട് 7 മണിക്ക് ദുബായ് ഷെയ്ഖ് സായിദ് റോഡിലുള്ള ഫെയർമോണ്ട് ഹോട്ടലിലാണ് സമ്മേളനം. അബുദാബി മലയാളി സംഘടനകളുടെ യോഗം നാലാം തീയതി വൈകിട്ട് എഴുമണിക്ക് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ്ററിലും നടക്കും. തുടർന്ന് നവംബർ മാസത്തിൽ തന്നെ സംസഥാന ധനകാര്യ മന്ത്രി യു.എ.ഇ സന്ദർശിച്ച് വിവിധ മലയാളി സഘടനകളുടെ യോഗങ്ങളിൽ പങ്കെടുത്ത് പ്രവാസി ചിട്ടി നടപ്പാക്കുന്നത് സംബന്ധിച്ച അവസാനഘട്ട സജ്ജീകരണങ്ങൾ വിലയിരുത്തും.

ksfe

പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി ചിട്ടി ഉത്ഘാടനം ചെയ്യും. കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ എ. പുരുഷോത്തമൻ, സി-ഡിറ്റ് ജോയിന്റ് ഡയറക്ടറും കെ.എസ്.എഫ്.ഇ ബോർഡ് മെമ്പറും ആയ ഡോ. പി.വി.ഉണ്ണികൃഷ്ണൻ , 'കിഫ്ബി' അഡിഷണൽ സെക്രട്ടറി കെ. ജോർജ്ജ് തോമസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

English summary
KSFE coming with NRI chits under Government's supervision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X