കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീലിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞ മോദി സര്‍ക്കാരിന്റെ നടപടി ലജ്ജാവഹം

  • By Desk
Google Oneindia Malayalam News

ദമ്മാം: മന്ത്രി കെടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച മോദി സര്‍ക്കാരിന്റെ നടപടി ലജ്ജാവഹമെന്ന് ആക്ഷേപം. കേരളസര്‍ക്കാരിന്റെ പ്രതിനിധിയായി അയച്ച പ്രവാസി കാര്യമന്ത്രി കെ ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച, കേന്ദ്രം ഭരിയ്ക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടി, ലജ്ജാവഹവും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

<strong>കെടി ജലീലിന് ഇപ്പോള്‍ സൗദിയില്‍ എന്താണ് കാര്യം, മോദിയെ ചീത്ത വിളിക്കുന്നതിന് മുമ്പ്...</strong>കെടി ജലീലിന് ഇപ്പോള്‍ സൗദിയില്‍ എന്താണ് കാര്യം, മോദിയെ ചീത്ത വിളിക്കുന്നതിന് മുമ്പ്...

മലയാളികളായ പ്രവാസികളുടെ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാനും, അവരെ സഹായിയ്ക്കാനും, പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും മന്ത്രി കൂടെയുണ്ടാകണം എന്ന നല്ല ഉദ്ദേശത്തോടെയാണ് കേരളസര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി കെ ടി ജലീലിനെ അയയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാന മന്ത്രിസഭയും എടുക്കാത്ത ആ തീരുമാനം എടുത്തത് തന്നെ, മലയാളി പ്രവാസികളുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ എത്ര താത്പര്യം കാണിയ്ക്കുന്നു എന്നതിന്റെ തെളിവാണ്.

ktjaleel

നയതന്ത്ര പാസ്‌പോര്‍ട്ട് ഇല്ലാതെ ഒരു വിദേശരാജ്യത്ത് ഒന്നും ചെയ്യാന്‍ കഴിയില്ല. ഫലത്തില്‍ കേരളസര്‍ക്കാരിന്റെ ഇടപെടലിനെയാണ് മോഡി സര്‍ക്കാര്‍ തടഞ്ഞിരിയ്ക്കുന്നത്. വിദേശത്തെയ്ക്ക് പോകുന്ന ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വരെ അപേക്ഷിച്ചാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കിട്ടുന്ന നയതന്ത്ര പാസ്സ്‌പോര്‍ട്ട്, കേരള പ്രവാസികാര്യ മന്ത്രിയ്ക്ക് നിഷേധിച്ചതിന് യാതൊരു ന്യായീകരണവുമില്ല. പ്രവാസികള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ രാഷ്ട്രീയനാടകം കളിയ്ക്കാനുള്ള ശ്രമം ബി ജെ പി നേതാക്കള്‍ ഉപേക്ഷിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.?

<strong> സൗദിയിലെ രക്ഷാപ്രവര്‍ത്തനം വന്‍ ഹിറ്റ്... കെടി ജലീലിനും പിണറായിക്കും ട്രോളോട് ട്രോള്‍!</strong> സൗദിയിലെ രക്ഷാപ്രവര്‍ത്തനം വന്‍ ഹിറ്റ്... കെടി ജലീലിനും പിണറായിക്കും ട്രോളോട് ട്രോള്‍!


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
Navayugam reaction to External affairs ministry decision to deny diplomatic passport for KT Jaleel's Saudi visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X