കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പരിശോധന ഗള്‍ഫ് പ്രവാസികള്‍ക്ക് മാത്രം; അറിയില്ലായിരുന്നുവെന്ന് മന്ത്രി ജലീല്‍

  • By Desk
Google Oneindia Malayalam News

ജിദ്ദ: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കൊറോണ പരിശോധന നടത്തി രോഗമില്ലെന്ന സാക്ഷ്യ പത്രം നിര്‍ബന്ധമാണെന്ന നിബന്ധന പ്രവാസ ലോകത്ത് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. വളരെ പ്രയാസത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഇനി കൊറോണ പരിശോധനയ്ക്കും പണം ചെലവഴിക്കണമോ എന്നായിരുന്നു പ്രവാസികളുടെ ചോദ്യം. പലരും ജോലി പോയും മറ്റുമുള്ള വിഷമത്തിലാണ്. ഇതുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവില്‍ ഗള്‍ഫ് പ്രവാസികള്‍ക്ക് മാത്രമാണ് പരിശോധന നടത്തേണ്ടത് എന്ന് വ്യക്തമാക്കിയിരുന്നു.

29

ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് മന്ത്രി കെടി ജലീല്‍ പ്രതികരിച്ചു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ഓണ്‍ലൈനില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ഇറക്കിയ വിവാദ ഉത്തരവില്‍ വ്യക്തമാക്കിയത് ഗള്‍ഫില്‍ നിന്ന് വരുന്ന വിമാനങ്ങളിലെത്തുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാണ് എന്നായിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോഴാണ് കെടി ജലീല്‍ അക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് പറഞ്ഞത്.

ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍

Recommended Video

cmsvideo
Saudi Arabia to lift nationwide curfew, resume economic activities from Sunday | Oneindia Malayalam

അങ്ങനെയാണെങ്കില്‍ അത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അങ്ങനെ ഒരു നിര്‍ദേശം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അത് ന്യായമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്ത് നിന്ന് വരുന്നവര്‍ക്ക് മാത്രം പ്രത്യേക നിബന്ധന വയ്ക്കരുത്. നിയമം എല്ലാ വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ബാധകമാക്കണം. കൂടുതല്‍ വിമാനം വരുന്നത് ഗള്‍ഫ് നാടുകളില്‍ നിന്നായതുകൊണ്ടായിരിക്കാം ഇത്തരം ഉത്തരവ് ഇറക്കാന്‍ കാരണമെന്നും മന്ത്രി സംശയം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും കെടി ജലീല്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെ

എന്താണിത്? മോദി ഒന്ന് പറയുന്നു... വിദേശകാര്യ മന്ത്രി മറ്റൊന്ന് പറയുന്നു... ചോദ്യങ്ങളുമായി ഒവൈസിഎന്താണിത്? മോദി ഒന്ന് പറയുന്നു... വിദേശകാര്യ മന്ത്രി മറ്റൊന്ന് പറയുന്നു... ചോദ്യങ്ങളുമായി ഒവൈസി

English summary
KT Jaleel says He did not know details of Corona Test for Gulf NRIs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X