കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'' കുട്ടികളുടെ കാൻസർ''; പുസ്തക പ്രകാശനം ഷാർജാ രാജ്യാന്തര പുസ്തക മേളയിൽ നടന്നു

Google Oneindia Malayalam News

ഷാര്‍ജ: അര്‍ബുദ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി ഡോക്ടർ ആബിദീന്‍ (എഫ്ആര്‍സിപിസിഎച്ച്) എഴുതിയ 'കുട്ടികളുടെ കാന്‍സര്‍' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. 38ാാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലാണ് പ്രകാശനം നടത്തിയത്. ആസ്റ്റര്‍ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംങ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പന്‍, സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കര്‍ മെപ്പാട്ട് എന്നിവർ ചേർന്ന് പുസ്തകത്തിന്റെ പ്രകാശന കര്‍മം നിര്‍വ്വഹിച്ചു.

എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ശിവസേനഎംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ശിവസേന

കുട്ടികളിലെ ഭൂരിഭാഗം അര്‍ബുദബാധയും കൃതൃമായ ചികിത്സ ലഭിച്ചാല്‍ ഭേദപ്പെടുത്താൻ കഴിയുന്നതാണ്. എന്നാൽ ഇത് അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ അവരുടെ രക്ഷിതാക്കള്‍ക്ക് മതിയായ അറിവും അവബോധവും ഉണ്ടായാൽ മാത്രമെ ഉചിതമായ തീരുമാനം ഇക്കാര്യത്തിൽ യഥാസമയം കൈക്കൊള്ളാൻ സാധിക്കുളളൂ. ഇത്തരത്തില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ അര്‍ബുദ ചികിത്സ വേളയിൽ ഉണ്ടാകാറുള്ള സ്വഭാവിക സംശയങ്ങള്‍ക്കും ചോദ്യങ്ങൾക്കുമുളള ഉത്തരങ്ങള്‍ നൽകുന്നതാണ് 'കുട്ടികളുടെ കാന്‍സര്‍' എന്ന പുസ്തകം.

book

അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സയിൽ യു.കെ യിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള വ്യക്തിയാണ് ഡോക്ടർ ആബിദീന്‍. അദ്ദേഹത്തിന്റെ കൃതിയുടെ ആദ്യ പതിപ്പ് 2015ലാണ് പുറത്തിറങ്ങിയത്. കൂടുതൽ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

English summary
Kuttikaude cancer book released in Sharjah book fair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X