കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിസന്ധി: 1500 വിദേശികളെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊ റോണ വൈറസ് പ്രതിസന്ധിക്കിടെ വിദേശികളെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്സ്. 1500 പ്രവാസികളായ ജീവനക്കാരെയാണ് കൊറോണ വൈറസ് പ്രതിസന്ധി മൂലം പിരിച്ചുവിടാനൊരുങ്ങുന്നത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് കുവൈത്ത് എയർലൈൻ പ്രഖ്യാപനം നടത്തുന്നത്. വിമാന കമ്പനി ജോലിക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കി വരികയാണെന്നും വരും ദിവസങ്ങളിൽ കുടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് റിപ്പോർട്ടുകൾ.

ചൈനയിൽ നിന്നുള്ള വളരെ മോശം സമ്മാനം: രാജ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്ചൈനയിൽ നിന്നുള്ള വളരെ മോശം സമ്മാനം: രാജ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്

പുതിയ പ്രഖ്യാപനം കുവൈത്ത് എയർലൈൻസിൽ ജോലി ചെയ്യുന്ന വിദേശികളായ ജീവനക്കാരെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും കമ്പനി ട്വീറ്റിൽ പറയുന്നു. എന്നാൽ ഏത് വിഭാഗത്തിൽ വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുക എന്നത് സംബന്ധിച്ച സൂചനകളൊന്നും കമ്പനി നൽകിയിട്ടില്ല. നിലവിൽ 7800 ഓളം ജീവനക്കാരാണ് കമ്പനിയിലുള്ളതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കമ്പനി കുടുതൽ പേരെ നിയമിക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് കൊറോണ പ്രതിസന്ധി തിരിച്ചടിയായത്. ഇതോടെ ഉള്ള ജീവനക്കാരിൽ നല്ലൊരു ശതമാനത്തെയും പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നത്.

 flight334-15815

കുവൈത്ത് എയർവേയ്സ് 6000 ജീവനക്കാരിൽ 25 ശതമാനം ജീവനക്കാരെയാണ് പ്രതിസന്ധി മൂലം പിരിച്ചുവിടുന്നതെന്നാണ് കുവൈത്തി ദിനപത്രം അൽ ഖബാസ് റിപ്പോർട്ട് ചെയ്യുന്നത്. ഗൾഫ് പൌരത്വമോ കുവൈത്തി പൌരത്വമോ ഉള്ളവരെ പിരിച്ചുവിടില്ലെന്നും ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തികളെ വിവാഹം കഴിച്ച ജീവനക്കാരും പിരിച്ചുവിടലിൽ നിന്ന് സുരക്ഷിതരാണെന്നും ദിനപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കേരള സർക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ അതൊന്നുമല്ല ആ സർക്കാരിന്റെ റേഞ്ച്! പ്രവാസിയുടെ കുറിപ്പ് വൈറൽ!കേരള സർക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ അതൊന്നുമല്ല ആ സർക്കാരിന്റെ റേഞ്ച്! പ്രവാസിയുടെ കുറിപ്പ് വൈറൽ!

ട്രംപിന്റെ മധ്യസ്ഥ വാഗ്ദാനം ഇന്ത്യ തള്ളി; ചൈനയുമായുള്ള തര്‍ക്കം പരിഹരിക്കും, സമാധാന ശ്രമം തുടങ്ങിട്രംപിന്റെ മധ്യസ്ഥ വാഗ്ദാനം ഇന്ത്യ തള്ളി; ചൈനയുമായുള്ള തര്‍ക്കം പരിഹരിക്കും, സമാധാന ശ്രമം തുടങ്ങി

English summary
Kuwait airways moves to job cut, decission affects foreign staffs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X