കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചു; ഇന്ത്യക്കാരുള്‍പ്പെടെ ആയിരങ്ങള്‍ക്ക് ആശ്വാസം...

  • By Naveen Kumar
Google Oneindia Malayalam News

കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയോ കുവൈത്തിലേക്ക് തിരികെ വരുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്യില്ലെന്ന് മന്ത്രാലയം അറിയിച്ചു. ശമ്പളം മുടങ്ങിയതിനാലും മറ്റും കുവൈത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാവുന്ന നടപടിയാണിത്.

അതേസമയം പിഴയടക്കാന്‍ തയ്യാറാവുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാതെ തന്നെ അവരുടെ താമസം നിയമവിധേയമാക്കാനും പൊതുമാപ്പ് കാലയളവില്‍ അവസരമുണ്ട്. പൊതുമാപ്പ് കാലാവധിക്കുള്ളില്‍ സ്വമേധയാ അധികൃതര്‍ക്ക് മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. രാജ്യത്തെ എല്ലാ റസിഡന്‍സികാര്യ വകുപ്പ് ഓഫീസുകളും ഈ അവസരം ഉപയോഗിക്കാന്‍ തയ്യാറായി വരുന്നവരെ സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായി പബ്ലിക് റിലേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹഷാഷ് പറഞ്ഞു.

Kuwait map

പൊതുമാപ്പ് കാലാവധിക്ക് ശേഷം പിടിക്കപ്പെടുന്നവരെ പിഴയടപ്പിച്ച ശേഷം രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. അവര്‍ക്ക് കുവൈത്തിലേക്ക് പിന്നീട് തിരികെ വരാനാവില്ല. അത്തരക്കാരെ പിടികൂടുന്നതിനായുള്ള പരിശോധന പൊതുമാപ്പ് കാലാവധിക്ക് ശേഷം ശക്തിപ്പെടുത്തുമെന്നും അദ്ദേം പറഞ്ഞു.

അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഒരു ദിവസം രണ്ട് കുവൈത്തി ദിനാര്‍ (424 രൂപ) ആണ് പിഴ. പരമാവധി 600 ദുനാറായി നിജപ്പെടുത്തിയിട്ടുണ്ട്. ശമ്പളം മുടങ്ങിയതിനാലും മറ്റും മാസങ്ങളോളം കുവൈത്തില്‍ കുടുങ്ങിയവര്‍ക്ക് ഇത്രവലിയ തുക അടക്കുക അസാധ്യമാണ്. ഇത്തരക്കാര്‍ക്ക് രാജ്യത്തേക്ക് തിരികെ പോകുവാനും പുതിയ വിസയില്‍ തിരിച്ചുവരാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ കൈവന്നിരിക്കുന്നത്. ഈയിടെ കുവൈത്ത് സന്ദര്‍ശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍ ശമ്പളം മുടങ്ങിയതിനാല്‍ രാജ്യത്ത് കുടുങ്ങിപ്പോയ നിരവധി ഇന്ത്യന്‍ തൊഴിലാളികളുടെ വിഷയം ഉന്നയിച്ചിരുന്നു.

English summary
In a relief for thousands of Indian workers forced to illegally extend their stay in Kuwait due to non-payment of salaries, the Kuwaiti government on Tuesday announced that it won't impose any penalty on them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X