കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ പൊതുമാപ്പ് രണ്ട് മാസത്തേക്ക് നീട്ടി; ഏപ്രില്‍ 22 വരെ രാജ്യത്ത് തുടരാം

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിലെ അനധികൃത താമസക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഏപ്രില്‍ 22 വരെ നീട്ടി. ജനുവരിയില്‍ ആരംഭിച്ച പൊതുമാപ്പ് ഫെബ്രുവരി 22ന് അവസാനിക്കാനിരിക്കെയാണ് രണ്ടു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശെയ്ഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് ഉത്തരവിട്ടത്.

 ട്വിറ്ററില്‍ പോസ്റ്റിട്ടതിന് ബഹ്‌റൈന്‍ സാമൂഹിക പ്രവര്‍ത്തകന് അഞ്ച് വര്‍ഷം തടവ് ട്വിറ്ററില്‍ പോസ്റ്റിട്ടതിന് ബഹ്‌റൈന്‍ സാമൂഹിക പ്രവര്‍ത്തകന് അഞ്ച് വര്‍ഷം തടവ്

154,000ത്തിലേറെ വിദേശികള്‍ അനധികൃത താമസക്കാരായി കുവൈത്തിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ 30,000ത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതെന്നാണു പ്രാഥമിക വിവരങ്ങള്‍.

amnst

രാജ്യം വിടുന്നതിനാവശ്യമായ രേഖകള്‍ ബന്ധപ്പെട്ട എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നും ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരെ ഉദ്ദേശിച്ചാണ് രണ്ട് മാസത്തേക്കു കൂടി പൊതുമാപ്പ് കാലാവധി നീട്ടിയത്. കുവൈത്തില്‍ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരുടെ 30 ശതമാനത്തോളം പേര്‍ മാത്രമേ ഇതുവരെ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുള്ളൂ എന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഈ കാലയളവിനുള്ളില്‍ അനധികൃത താമസക്കാര്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ റസിഡന്‍സി നിയമവിധേയമാക്കുകയോ ചെയ്യണം. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് പിഴ അടക്കാതെ തന്നെ രാജ്യംവിടാന്‍ അനുവാദം ലഭിക്കും. വീട്ടുടമസ്ഥരില്‍ നിന്നും ഓടിപ്പോയ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് മുന്‍ ഉമടയുടെ അനുവാദമുണ്ടെങ്കില്‍ ഈ കാലയളവില്‍ പുതിയ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാന്‍ സമ്മതം നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലറുകള്‍ അയച്ചിട്ടുണ്ട്.

2018 ജനുവരി 24ന് മുമ്പ് റസിഡന്‍സി കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയിലോ ടൂറിസ്റ്റ് വിസയിലോ രാജ്യത്തെത്തിയ ശേഷം ഗ്രേസ് കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവര്‍, ജനുവരി 24ന് മുമ്പ് പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിക്കുകയും വിസാ കാലാവധി ബാക്കിയാവുകയും ചെയ്തവരും നാട്ടിലേക്ക് തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകള്‍, ജനുവരി 24ന് മുമ്പ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കാണ് ഫൈന്‍ ഇല്ലാതെ നാട്ടിലേക്ക് തിരിച്ചുപോവാന്‍ പൊതുമാപ്പ് കാലത്ത് അവസരം ലഭിക്കുന്നത്. അതേസമയം, രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഫൈന്‍ അടച്ചശേഷം അങ്ങനെ ചെയ്യാവുന്നതാണെന്നും റസിഡന്‍സി അഫയേഴ്‌സ് അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹജരി പറഞ്ഞു.

English summary
kuwait extends amnesty two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X