കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കുവൈത്തില്‍ വിലക്ക്! റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് പണികിട്ടും, വിശദീകരണം!

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: ഇന്ത്യന്‍ നഴ്സുമാര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരെ റിക്രൂട്ട ചെയ്യുന്നതിനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് മാന്‍പവര്‍ ലിമിറ്റഡ് നഴ്സുമാരുടെ റിക്രൂട്ടിംഗ് നിര്‍ത്തിവച്ചിട്ടുണ്ട്. കുവൈത്തില്‍ ജോലി വാഗ്ദാനം ലഭിച്ച് വ്യാജ ടിക്കറ്റുമായെത്തിയവരെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണിത്.

ഇന്ത്യയിലും കുവൈത്തിലുമുള്ള വ്യാജ ഏജന്‍റുകളുടെ വലയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്‍റ് നടപടികള്‍ സുതാര്യമാക്കുന്നതിന് വേണ്ടി ഏജന്‍സികളെ ആശ്രയിക്കാതെ നേരിട്ട് ഇന്ത്യയിലെ ഒന്നോ രണ്ടോ ഏജന്‍സികളുടെ സഹായത്തോടെ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നീക്കങ്ങളും കുവൈത്ത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 മുടങ്ങിയ ശമ്പളം

മുടങ്ങിയ ശമ്പളം


കുവൈത്തില്‍ ജോലി ചെയ്യുന്ന 257 ഇന്ത്യന്‍ നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് വ്യക്തമാക്കിയ കുവൈത്ത് ആരോഗ്യ മന്ത്രാലയം ഈ നഴ്സുമാര്‍ക്ക് ജോലി നല്‍കുന്നതിനാവശ്യമായ തൊഴിലവസരങ്ങള്‍ സ‍ൃഷ്ടിക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.

 പോലീസ് പിടികൂടി

പോലീസ് പിടികൂടി


വ്യാജ വിസയും വ്യാജ ടിക്കറ്റുമുപയോഗിച്ച് കുവൈത്തിലേയ്ക്ക് പോകാനൊരുങ്ങിയ 30 യുവാക്കളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈസന്‍സില്ലാത്ത റിക്രൂട്ട്മെന്‍റ് ഏജന്‍റുമാരുടെ സഹായത്തോടെ കുവൈത്തിലേയ്ക്ക് പറക്കാനൊരുങ്ങിയ ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയാണ് ഏജന്‍റ് ഗള്‍ഫില്‍ ശരിയാക്കി നല്‍കുന്നത്.

 യുപി സ്വദേശികളും

യുപി സ്വദേശികളും

വ്യാജ ടിക്കറ്റും വ്യാജ വിസയും ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച യുപി സ്വദേശി വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്.

 ലൈസന്‍സില്ലെങ്കില്‍ പണികിട്ടും

ലൈസന്‍സില്ലെങ്കില്‍ പണികിട്ടും


ഇത്തരം സംഭവങ്ങളോടെ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത റിക്രൂട്ട്മെന്‍റ് ഏജന്‍സികളെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യാജരേഖകള്‍ ഉപയോഗിച്ച് വിദേശ ജോലിയ്ക്ക് വേണ്ടി ടിക്കറ്റും വിസയും ഉള്‍പ്പെടെയുള്ളവ തയ്യാറാക്കി നല്‍കുന്ന തട്ടിപ്പുകാരാണ് ഇതോടെ കുടുങ്ങുക.

English summary
Kuwaiti Ministry of Health has intimated that there will be a temporary ban on recruitment of nurses from India.Recent efforts made by three Kuwaiti agencies for recruiting over 2,000 Indian nurses through Overseas Manpower Limited (OMCL), Chennai has been put on hold till such time the fears of unfair means of recruitment are being addressed by the government of Kuwait.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X