കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും തിരിച്ചടി; കുവൈത്ത് മുനിസിപ്പാലിക്കും ഇനി പ്രവാസി തൊഴിലാളികളെ വേണ്ട; അത്യാവശ്യമില്ലാത്തവരെ ഉടന്‍ പിരിച്ചുവിടും

വീണ്ടും തിരിച്ചടി; കുവൈത്ത് മുനിസിപ്പാലിക്കും ഇനി പ്രവാസി തൊഴിലാളികളെ വേണ്ട; അത്യാവശ്യമില്ലാത്തവരെ ഉടന്‍ പിരിച്ചുവിടും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കുവൈത്ത് പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി | Oneindia Malayalam

കുവൈത്ത് സിറ്റി: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയ്ക്കു പിന്നാലെ കുവൈത്തും പ്രവാസികളെ വേണ്ടെന്നുവയ്ക്കുന്നു. മുനിസിപ്പാലിറ്റിയിലെ ഇനിയുള്ള നിയമനങ്ങളില്‍ വിദേശികളെ പരിഗണിക്കില്ലെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. എന്നു മാത്രമല്ല, നിലവിലുള്ളവരില്‍ ആവശ്യത്തിന് യോഗ്യതയില്ലാത്തവരെയും അധികമുള്ളവരെയും ഉടന്‍ പിരിച്ചുവിടുകയും ചെയ്യും. നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അത് പുതുക്കി നല്‍കേണ്ടെന്നും തീരുമാനമായി. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണിത്.

തീരുമാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായി നിലവിലെ പ്രവാസി ജീവനക്കാരുടെ വിവരങ്ങള്‍, ചെയ്യുന്ന ജോലി, അവരുടെ യോഗ്യത തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭരണ-ധനകാര്യ വിഭാഗങ്ങള്‍ക്ക് മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അഹ്മദ് അല്‍ മന്‍ഫൂഹി നിര്‍ദേശം നല്‍കി.

kuwaitmap


നിലവില്‍ ആവശ്യത്തിലേറെ പ്രവാസി തൊഴിലാളികള്‍ മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് പ്രാഥമികവിലയിരുത്തല്‍. നഗരപ്രദേശങ്ങളില്‍ നിന്ന് മാറിയാണ് ഇവരുടെ എണ്ണം കൂടുതല്‍. ഇവരെ കണ്ടെത്തി ഉടന്‍ പിരിച്ചുവിടും. അതിന്റെ മുന്നോടിയായി ഇവര്‍ക്ക് നല്‍കിവരുന്ന ബോണസുകള്‍, അലവന്‍സുകള്‍ എന്നിവ നിര്‍ത്തിവയക്കാന്‍ അല്‍മനൂഫി ഉത്തരവിട്ടു. ഇവരുടെ കരാര്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.

ടെലിവിഷന്‍ മേഖലയില്‍ നിന്ന് വിദേശികളെ മുഴുവന്‍ ഒഴിവാക്കാന്‍ കുവൈത്ത് നേരത്തേ തീരുമാനമെടുത്തിരുന്നു. അത് ഏറെക്കുറെ പൂര്‍ത്തിയായി. വിദേശ തൊഴിലാളികളെ ഒഴിവാക്കിയതിനാല്‍ ഈ മേഖലയില്‍ യാതൊരു പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി മാജിദ് അല്‍ ജസ്സാഫ് പറഞ്ഞു. ഇത്തരം മേഖലകളില്‍ ജോലി ചെയ്യാന്‍ കഴിവും താല്‍പര്യവുമുള്ള കുവൈത്ത് യുവാക്കള്‍ ആവശ്യത്തിനുണ്ടെന്നും അദ്ദേഹം അറിയിച്ചു.

English summary
The Kuwait Municipality has announced that expatriates will not be hired in future for any of its contracts quoting an official of the Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X