കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...

Google Oneindia Malayalam News

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ നിയമം കുവൈത്ത് ഭരണകൂടം നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യക്കാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നതാണ് പുതിയ നിയമം. സമാനമായ അളവില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണവും കുറയ്ക്കും. കുവൈത്തില്‍ സ്വദേശികള്‍ ന്യൂനപക്ഷമാണ്. ഇങ്ങനെ മുമ്പോട്ട് പോകാന്‍ സാധിക്കില്ലെന്ന് പാര്‍ലമെന്റംഗങ്ങള്‍ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗം ബാധിച്ചതും വിദേശികള്‍ക്കാണ്. ഇക്കാര്യവും പുതിയ നിയമം വേഗത്തില്‍ നടപ്പാക്കാന്‍ കാരണമായിട്ടുണ്ട്. പുതിയ നിയമത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ...

പുതിയ നിയമം വരുന്നു

പുതിയ നിയമം വരുന്നു

കുവൈത്ത് നാഷണല്‍ അസംബ്ലിയുടെ നിയമനിര്‍മാണ കമ്മിറ്റി പുതിയ കരട് ബില്ലിന് അംഗീകാരം നല്‍കി. വിദേശികളായ ജോലിക്കാരുടെ എണ്ണം കുവൈത്തില്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്. ഇത് കുവൈത്തിലെ ഏഴ് ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

ബില്ല് നിയമമായാല്‍ ഏഴ് ലക്ഷം ഇന്ത്യക്കാര്‍ക്ക് കുവൈത്തില്‍ ജോലി നഷ്ടമാകും. ഇവര്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചെത്തുന്ന അവസ്ഥയുമുണ്ടാകും. കൂടുതലും കേരളത്തെയാണ് ബാധിക്കുക. ലക്ഷക്കണക്കിന് മലയാളികളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്.

കുവൈത്തിലെ ജനസംഖ്യ

കുവൈത്തിലെ ജനസംഖ്യ

വിദേശികള്‍ക്ക് ജോലി നല്‍കുന്നതിന് പ്രത്യേക ക്വാട്ട നിശ്ചയിക്കണമെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. ബില്ല് നിയമമായാല്‍ രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഇനി ജോലി ലഭിക്കില്ല. 48 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ.

കുവൈത്തില്‍ 14 ലക്ഷം ഇന്ത്യക്കാര്‍

കുവൈത്തില്‍ 14 ലക്ഷം ഇന്ത്യക്കാര്‍

കുവൈത്തില്‍ 14 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. പുതിയ ബില്ല് നിയമമായാല്‍ 7 ലക്ഷത്തോളം പേര്‍ കുവൈത്ത് വിടേണ്ടി വരും. കുവൈത്ത് നാഷണല്‍ അസംബ്ലിയുടെ നിയമനിര്‍മാണ സമിതി അംഗീകരിച്ച ബില്ല് വിശദമായ പദ്ധതി തയ്യാറാക്കാന്‍ മറ്റൊരു കമ്മിറ്റിക്ക് കൈമാറുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യക്കാരും ഈജിപ്തുകാരും

ഇന്ത്യക്കാരും ഈജിപ്തുകാരും

ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് കുവൈത്തില്‍ കൂടുതലുള്ള വിദേശികള്‍. എല്ലാ വിദേശ രാജ്യങ്ങള്‍ക്കും കുവൈത്തിലെ ജോലിയില്‍ ക്വാട്ട നിശ്ചയിക്കപ്പെടും. വിദേശികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമായി കുവൈത്ത് ഇനിയും നിലനിര്‍ത്തരുത് എന്നാണ് സ്വദേശികളുടെ പൊതുവികാരം.

Recommended Video

cmsvideo
ഒരു പ്രവാസി ഗൾഫിൽ നിന്നും ഉപ്പുതൊട്ട് കർപ്പൂരം വരെ കൊണ്ടുവരേണ്ട അവസ്ഥയാണ് | Oneindia Malayalam
കൊറോണ രോഗവും കാരണമായി

കൊറോണ രോഗവും കാരണമായി

വിദേശികളായ ജോലിക്കാരെ ആശ്രയിക്കുന്നത് കുവൈത്ത് കുറയ്ക്കണമെന്നാണ് ചില എംപിമാരുടെ നിലപാട്. വിദേശികള്‍ക്കെതിരായ വികാരം വളരാന്‍ കൊറോണ രോഗവും കാരണമായിട്ടുണ്ട്. കൊറോണ രോഗം കൂടുതല്‍ ബാധിച്ചത് വിദേശികള്‍ക്കാണ്. ഇന്ത്യക്കാരാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച വിദേശികള്‍.

30 ശതമാനമായി കുറയ്ക്കണം

30 ശതമാനമായി കുറയ്ക്കണം

കുവൈത്തില്‍ മൊത്തം ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണ്. ഇത് 30 ശതമാനമായി കുറയ്ക്കണമെന്നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാനാണ് കുവൈത്ത് സര്‍ക്കാരിന്റെ തീരുമാനം.

ഇന്ത്യ ചര്‍ച്ച നടത്തിയേക്കും

ഇന്ത്യ ചര്‍ച്ച നടത്തിയേക്കും

അതേസമയം, വിഷയം ഇന്ത്യ ഗൗരവത്തിലെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ഇന്ത്യന്‍ എംബസി പുതിയ നിയമ നിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണ്. ആശങ്ക അകറ്റാന്‍ ഒരു പക്ഷേ കുവൈത്ത് ഭരണകൂടവുമായി എംബസി വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയേക്കും.

ആശങ്കയായി കൊറോണ

ആശങ്കയായി കൊറോണ

അതേസമയം, വിദേശികള്‍ക്ക് കൊറോണ വൈറസ് രോഗം വ്യാപിക്കുന്നതില്‍ കുവൈത്ത് ഭരണകൂടത്തിന് ആശങ്കയുണ്ട്. കഴിഞ്ഞദിവസം 638 പേര്‍ക്കാണ് കുവൈത്തില്‍ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 50000ത്തോളം പേര്‍ക്ക് രോഗബാധയുണ്ടായി. ഇതില്‍ കൂടുതലും വിദേശികളാണ്.

175 വിദേശികള്‍

175 വിദേശികള്‍

കുവൈത്തില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത് 368 പേരാണ്. കഴിഞ്ഞദിവസം മാത്രം മൂന്നുപേരാണ് മരിച്ചത്. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വന്‍ധനവുണ്ടായത് ആശ്വാസമാണ്. ഏറ്റവും ഒടുവില്‍ 175 വിദേശികള്‍ക്കാണ് കുവൈത്തില്‍ രോഗബാധയുണ്ടായത്.

സ്വദേശിവല്‍ക്കരണം

സ്വദേശിവല്‍ക്കരണം

സൗദി അറേബ്യ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച അതേ കാലയളവില്‍ തന്നെയാണ് കുവൈത്തും സമാനമായ നീക്കം തുടങ്ങിയത്. ഘട്ടങ്ങളായി വിദേശികളെ കുറയ്ക്കുകയാണ് കുവൈത്ത് ചെയ്യുന്നത്. ഉയര്‍ന്ന വകുപ്പുകളില്‍ ജോലി ചെയ്യുന്നവരെ ഒഴിവാക്കാന്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ നടപടി വേഗത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നരേന്ദ്ര മോദിയുടെ 'വന്‍ വീഴ്ചകള്‍' അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി; എച്ച്ബിഎസ് പഠനവിധേയമാക്കുംനരേന്ദ്ര മോദിയുടെ 'വന്‍ വീഴ്ചകള്‍' അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി; എച്ച്ബിഎസ് പഠനവിധേയമാക്കും

English summary
Kuwait Parliament committee approved a draft bill to reduce the foreign workers including Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X