കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസിസി ഉച്ചകോടി ഡിസംബര്‍ അഞ്ച് മുതല്‍! അപ്പോള്‍ ഖത്തര്‍?

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മയായ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിന്റെ വാര്‍ഷിക ഉച്ചകോടി ഡിസംബര്‍ ആദ്യവാരം നടക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 5, 6 തീയതികളില്‍ കുവൈത്തില്‍ വച്ച് നടക്കുന്ന ഉച്ചകോടിയിലേക്ക് എല്ലാ അംഗരാജ്യങ്ങള്‍ക്കും ക്ഷണക്കത്ത് അയച്ചുകഴിഞ്ഞതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കുകയായിരുന്ന ഉച്ചകോടിയില്‍ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ജി.സി.സിയിലെ അംഗങ്ങള്‍.

ഇന്ത്യയുടെ ജൂനിയര്‍ കളിക്കാരുടെ ടീം ഐ ലീഗില്‍ വിജയത്തുടക്കമിട്ടു, ചെന്നൈ തോറ്റമ്പി
എന്നാല്‍ കഴിഞ്ഞ ജൂണില്‍ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ജി.സി.സിയുടെ വാര്‍ഷിക ഉച്ചകോടി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവെന്നാരോപിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആരോപണം നിഷേധിച്ച ഖത്തര്‍, ഇതേക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അറബ് സഖ്യം അതിന് തയ്യാറായിട്ടില്ല. കുവൈത്ത് ഭരണാധികാരിയുടെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളും അറബ് സഖ്യത്തിന്റെ നിസ്സഹകരണത്താല്‍ പരാജയപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖത്തര്‍ ഉള്‍പ്പെട്ട ജി.സി.സി യോഗം ചേരുന്നത്.

kuwait

ഖത്തര്‍ പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ യോഗത്തിനെത്തില്ലെന്ന് ബഹ്‌റൈന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഖത്തര്‍ നിലപാട് മാറ്റാത്ത പക്ഷം അവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ബഹ്‌റൈന്‍ ഉണ്ടാവില്ലെന്ന് രാജാവ് ഹമദ് ബിന്‍ ഈസ്സ അല്‍ ഖലീഫ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ജി.സി.സി തകരുമെന്ന് കുവൈത്ത് ഭരണാധികാരിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉച്ചകോടിയുമായി മുന്നോട്ടുപോവാനുള്ള കുവൈത്തിന്റെ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമല്ല. 1981 മുതല്‍ മേഖലയിലെ ആറ് രാജ്യങ്ങള്‍ കൂടിച്ചേരുന്ന വാര്‍ഷിക ഉച്ചകോടി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയാണ്.
English summary
A diplomatic source has confirmed to Al Jazeera that Kuwait will go ahead and host an annual Gulf Cooperation Council (GCC) summit next month, despite an ongoing rift between some member states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X