കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറഫാ സംഗമം ഇന്ന്: ഭക്തിയുടെ നിറവില്‍ 20 ലക്ഷം തീര്‍ത്ഥാടകര്‍, പ്രാര്‍ത്ഥനയില്‍ മുങ്ങി മിന

ദുല്‍ഹജ്ജ് ഒമ്പതിന്, വ്യാഴാഴ്ച മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം

Google Oneindia Malayalam News

മക്ക: ഹജ്ജിന്റെ ചടങ്ങുകളില്‍ മര്‍മപ്രധാനമായ അറഫ സംഗമത്തിന് തുടക്കമായി. ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 1.7 ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് അറഫയില്‍ സംഗമിക്കുന്നത്. ദുല്‍ഹജ്ജ് ഒമ്പതിന്, വ്യാഴാഴ്ച മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം.

ഇതിന്റെ മുന്നോടിയായി തീര്‍ഥാടക ലക്ഷങ്ങള്‍ ഇന്ന്, ബുധനാഴ്ച തന്നെ മിന താഴ്വരയില്‍ എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ ഹാജിമാര്‍ താമസ കേന്ദ്രങ്ങളില്‍ നിന്നു ചൊവ്വാഴ്ച മഗ്രിബിനു ശേഷം വിവിധ ബസുകളില്‍ മിനയിലേക്ക് യാത്ര തിരിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ ബുധനാഴ്ച രാത്രി മിനയില്‍ പാര്‍ക്കും. അറഫ സംഗമത്തിനായി നാളെ സുബഹി നമസ്‌കാരത്തിനു ശേഷം ഹാജിമാര്‍ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങിതുടങ്ങും.

അറഫ പ്രഭാഷണം

അറഫ പ്രഭാഷണം

പ്രവാചകന്‍ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയില്‍ അറഫ പ്രഭാഷണം നടത്തും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി നമസ്‌കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവ സ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും.

 വിശുദ്ധ ഭൂമിയില്‍ വിശ്വാസികള്‍

വിശുദ്ധ ഭൂമിയില്‍ വിശ്വാസികള്‍


രാവിലെ മുതല്‍ അറഫ പ്രഭാഷണം നടക്കുന്ന മസ്ജിദുന്നമിറയവും പരിസരവും ഹാജിമാരെ കൊണ്ടു നിറയും. പ്രവാചകന്‍ അറഫ പ്രഭാഷണം നടത്തിയത് അറഫയിലെ ജബല്‍ റഹ്മയുടെ താഴ്ഭാഗത്ത് വെച്ചാണ്. ജബലുറഹ്മയില്‍ അറഫ ദിനത്തില്‍ നല്ല തിരക്ക് അനുഭവപ്പെടും. കനത്ത ചൂടും ഹാജിമാരുടെ എണ്ണത്തിലുള്ള വര്‍ധനവും കണക്കിലെടുത്ത് സൗദി ഭരണ കൂടം വിശുദ്ധ ഭൂമിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ശീതീകരിച്ച തമ്പുകളടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

 സുരക്ഷ ശക്തം

സുരക്ഷ ശക്തം

സുരക്ഷ മുന്‍കരുതലുകളും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഹാജിമാരുടെ സൗകര്യവും കണക്കിലെടുത്ത് ജംറകളില്‍ കല്ലേറ് നിര്‍വഹിക്കുന്നതിന് ഓരോ രാജ്യത്തിനും സമയക്രമവും നല്‍കി.

20 ലക്ഷം തീര്‍ത്ഥാടകര്‍

20 ലക്ഷം തീര്‍ത്ഥാടകര്‍

ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 1.7 ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് അറഫയില്‍ സംഗമിക്കുന്നത്. ദുല്‍ഹജ്ജ് ഒമ്പതിന്, വ്യാഴാഴ്ച മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം.


English summary
Lakhs of Haj pilgrims from across the world on Wednesday began gathering at the tent city in Mina valley, outskirts of Makkah as Haj rituals begin, which is world’s largest annual gathering.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X